Skip to main content

Posts

Showing posts from March, 2012

മാസിക

 അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.  പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിച്ചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളു...