ഓര്‍മകളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു അവര്‍ വീണ്ടു വന്നപ്പോള്‍ ഇതിവിടെ കുറിക്കാന്‍ തോന്നുന്നു.എല്ലാവര്ക്കും പരസ്പര സ്നേഹവും സന്തോഷവും ആയിരുന്നു അന്നാളുകളില്‍. ഫേസ്ബുക്ക് അഥവാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വിദ്വേഷം പരത്തുന്നു എന്നൊരു അപവാദം ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. ഞാന്‍ മനസ്സിലാക്കിയത് അത് സത്യമല്ല എന്നാണ്. നമ്മള്‍ അന്നും ഇന്നും മനുഷ്യരെ സ്നേഹിക്കുകയും, സത്യത്തെ അസ്സത്യത്തിന്മേല്‍ ഉള്കൊല്ലുകയും ചെയ്യുന്നവരാണ്.സ്കൂളില്‍ പഠിക്കുന്ന കാലം, അതൊരു സംഭവം തന്നെയായിരുന്നു. എല്ലാ കൂട്ടുകാരും ഇടപഴകാനും മറ്റുമായി ഡിവിഷന്‍ മാറ്റുമായിരുന്നു അവസാനത്തെ മൂന്നു വര്ഷം. എന്തായാലും അത് കാരണം മറ്റു ഡിവിഷനുകളിലെ കുട്ടികളെ കൂടുതല്‍ അറിയാനും സഹയാകമായി. ഞങ്ങള്‍ വെക്കേഷന്‍ സമയം ആരുടെയെങ്കിലും വീടുകളില്‍ പോയിരുന്നു. പത്താം തരത്തിലായിരുന്നു ഒരു പക്ഷെ ഞാന്‍ എല്ലാവരുമായി കൂടുതല്‍ അടുതതെന്നു തോന്നുന്നു. നമ്മള്‍ തോമാച്ചന്റെ വീട്ടില്‍ പോയി.. കട്ടന്‍ അടിച്ചു. പിന്നെ അന്നത്തെ ചില കുസൃതികളില്‍ ചിലതിനു സ്വയം അവസരമൊരുക്കി. ബീഡി കണക്കെ പേപ്പര്‍ ചുരുട്ടി വലിച്ചു നോക്കിയിരുന്നു. പിന്നെ പത്താം ത
A thousand stories, incidents, opinions to write here.