ഓടി തളര്‍ന്നു. ശരിക്കും ക്ഷീണിതനാണോ, അല്ല. പക്ഷെ എന്തോ ഇപ്പോള്‍ അങ്ങിനെയായി. അതിന്റെ കാരണം അന്വേഷിക്കുന്ന "ടെന്‍ഷന്‍" ആണിപ്പോള്‍ ഇവിടെയെത്തിച്ചത്. വെള്ളമടിച്ചും പുകവലിച്ചും ഇരിക്കാന്‍ സാധിക്കാത്തത് കൊണ്ടാകാം എപ്പോഴോ എഴുത്ത് "പുരയില്‍" എത്തപ്പെട്ടത്. എന്തായാലും ചില കുറിപ്പുകളൊക്കെ കുറിച്ചതിന് ശേഷം ഒരു സാഹിത്യകാരന്റെ ഭാവനേ ചാരുകസേരയില്‍ ഇരിക്കാംഎന്നു മോഹിച്ചത് വല്യ മഡയത്തരം തന്നെ. ഒരിക്കല്‍ ഓര്‍മകളുടെ ആഴക്കടലിലേക്ക്ഊളിയിട്ടു പോകുമായിരുന്നു, അപ്പോള്‍ അവിടെ നിന്നും പഴയ സ്നേഹവും വാട്സല്യവുമൊക്കെ പെറുക്കിയെടുത്തു സമാധാനം അടയുമായിരുന്നു. പക്ഷെ ഇപ്പോള്‍ അതിനും സാധിക്കാതായി.അങ്ങ് ആശാന്‍ പള്ളിക്കൂടം മുതല്‍ ഇങ്ങു ഡിഗ്രി വരെ എത്തി നില്‍ക്കുന്ന ഓര്‍മ്മകള്‍ ഉപ്പുമാവായും കണികൊന്നയായും വാകമരമായും പ്രേമമായും ആര്‍ട്സ് ഡേ ആയും വിനോദയാത്രയായുമൊക്കെ മനസ്സില്‍ കുളിരണിയിച്ചിരുന്നു. എന്തായാലും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പരിചയമില്ലാത്ത സാഹചര്യങ്ങള്‍ വന്നു പെടും. ഏതാണ്ട് അങ്ങിനെ ഒരു സാഹചര്യതിലാണിപ്പോള്‍. ഒരിക്കല്‍ എന്തിനോടും ഇഷ്ടമായിരുന്നു, പിന്നെ വെറുപ്പായിരുന്നു, പിന്നെ പഠിക്കാന്‍ തു...
A thousand stories, incidents, opinions to write here.