ഓടി തളര്‍ന്നു. ശരിക്കും ക്ഷീണിതനാണോ, അല്ല. പക്ഷെ എന്തോ ഇപ്പോള്‍ അങ്ങിനെയായി. അതിന്റെ കാരണം അന്വേഷിക്കുന്ന "ടെന്‍ഷന്‍" ആണിപ്പോള്‍ ഇവിടെയെത്തിച്ചത്. വെള്ളമടിച്ചും പുകവലിച്ചും ഇരിക്കാന്‍ സാധിക്കാത്തത് കൊണ്ടാകാം എപ്പോഴോ എഴുത്ത് "പുരയില്‍" എത്തപ്പെട്ടത്. എന്തായാലും ചില കുറിപ്പുകളൊക്കെ കുറിച്ചതിന് ശേഷം ഒരു സാഹിത്യകാരന്റെ ഭാവനേ ചാരുകസേരയില്‍ ഇരിക്കാംഎന്നു മോഹിച്ചത് വല്യ മഡയത്തരം തന്നെ. ഒരിക്കല്‍ ഓര്‍മകളുടെ ആഴക്കടലിലേക്ക്ഊളിയിട്ടു പോകുമായിരുന്നു, അപ്പോള്‍ അവിടെ നിന്നും പഴയ സ്നേഹവും വാട്സല്യവുമൊക്കെ പെറുക്കിയെടുത്തു സമാധാനം അടയുമായിരുന്നു. പക്ഷെ ഇപ്പോള്‍ അതിനും സാധിക്കാതായി.അങ്ങ് ആശാന്‍ പള്ളിക്കൂടം മുതല്‍ ഇങ്ങു ഡിഗ്രി വരെ എത്തി നില്‍ക്കുന്ന ഓര്‍മ്മകള്‍ ഉപ്പുമാവായും കണികൊന്നയായും വാകമരമായും പ്രേമമായും ആര്‍ട്സ് ഡേ ആയും വിനോദയാത്രയായുമൊക്കെ മനസ്സില്‍ കുളിരണിയിച്ചിരുന്നു. എന്തായാലും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പരിചയമില്ലാത്ത സാഹചര്യങ്ങള്‍ വന്നു പെടും. ഏതാണ്ട് അങ്ങിനെ ഒരു സാഹചര്യതിലാണിപ്പോള്‍. ഒരിക്കല്‍ എന്തിനോടും ഇഷ്ടമായിരുന്നു, പിന്നെ വെറുപ്പായിരുന്നു, പിന്നെ പഠിക്കാന്‍ തുടങ്ങി, പിന്നെ സൌഹൃദങ്ങളായി, ജോലിയായി, പിന്നെ കുടുംബമായി, പ്രാരാബ്ധങ്ങളായി, പ്രവാസിയായി. അപ്പോഴും പരീക്ഷണങ്ങള്‍ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. തളര്‍ന്നു വീഴരുതേ എന്ന് പ്രാര്തിക്കുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് വീണു പോകുന്നു. ഏകനായ സന്ദര്ഭങ്ങളിലൊക്കെയും ഇപ്പോള്‍ ഓര്‍മ്മകള്‍ വരാറില്ല. മനസ്സ് മരവിച്ച പോലെ, കുറെ ചോദ്യങ്ങളാണ് മുന്നില്‍ വരിക. എന്തായാലും കര കയറേണ്ടത് തന്നെയെന്ന് തീരുമാനിച്ചു. ആഴത്തില്‍ പഠനമെന്ന് പറഞ്ഞു ഇനി ഇറങ്ങാന്‍ സാധ്യമല്ല. എന്തായാലും വിധിയുടെ വരയില്‍ കൂടി നീങ്ങിയെ തീരൂ. അപ്പോള്‍ നമ്മള്‍ എല്ലാം നേരിടെണ്ടതാണ്. എന്ന് പറഞ്ഞാല്‍ പൊരുതുക തന്നെ. ഇവിടെ പോരുതെണ്ടത് മനുഷ്യരോടല്ല. വിധിയോടാണ്. അത് തരുന്ന മാനസ്സിക സന്ഘര്‍ഷങ്ങളോടാണ്. കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുതലുകളും, സാമ്പത്തിക പ്രയാസങ്ങളും, മാനസിക പ്രയാസങ്ങളും, ശാരീരിക പ്രയാസങ്ങളും, ആഗ്രഹങ്ങള്‍ നടപ്പിലാകാതാകുകയും ഒക്കെ ഈ സംഘര്‍ഷ പരിധിയില്‍ വരും. കാണും പോലെയല്ല കേള്‍ക്കുന്നത്, കരുതും പോലെയല്ല പെരുമാറുന്നത്, അറിയും പോലെയല്ല മനസ്സിലാക്കുന്നത് എന്നിത്യാദിതെറ്റിദ്ധാരണകളും കടന്നു കൂടും.
ജീവിതം അത് ഒന്നേയുള്ളൂ. മരണവും അതും ഒന്നേയുള്ളൂ. ഇതിനടയിലൂടെയുള്ള യാത്ര,അതാണ് വേദനാജനകം. നടക്കുന്നത് മരണത്തിലേക്കാണ്, ഉറപ്പ്. എങ്ങിനെയാണ് ജീവിക്കേണ്ടത്, അവിടെയാണ് പ്രശ്നങ്ങള്‍ കിടക്കുന്നത്. അത് പഠിപ്പിക്കപെടുകയാണ്, അല്ലാതെ പഠിക്കുകയല്ല. ആരാണ് പഠിപ്പിക്കുന്നത്. സ്വന്തം ശ്രഷ്ട്ടാവ് തന്നെ. പാകമാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ തളര്‍ന്നു വീഴാതെ പിടിച്ചു നില്‍ക്കേണ്ടതുണ്ട്. പഠനം പൂര്‍ത്തിയാക്കണം. മരണത്തിലേക്ക് ചെന്ന് കയറുമ്പോള്‍, പാകമായിരിക്കണം, അടുത്ത "ജീവിതത്തിനു" തയ്യാറായി. അലസത മാറ്റി ജീവിക്കണം, എന്നാലേ മരണം സന്തോഷപൂര്‍ണ്ണമാകൂ. ഒരു പാടുണ്ട് കരുതാന്‍, പരീക്ഷണങ്ങളെ നേരിടാന്‍ ശക്തി സംഭരിക്കെണ്ടതുണ്ട്. ഇനിയുമെത്ര ദൂരമെന്നറിയില്ല, പക്ഷെ അലസത വെടിഞ്ഞു തയ്യാറാകാന്‍ മനസ്സ് പാകപ്പെടുത്തട്ടെ.

Comments
Post a Comment