Skip to main content

ബുദ്ധിജീവി

രാവിലെ "മഹാന്‍" എഴുന്നേറ്റു കണ്ണാടിക്കു മുന്‍പില്‍ നിന്നിട്ട് പറഞ്ഞു, ഹോ മുഖം ആകെ മഞ്ഞിച്ചിരിക്കുന്നു. വിളറിയ മുഖത്തോടെ അവന്‍ ബാത്രൂമിലേക്ക് നടന്നു. ക്യൂ കാണാതെ അവന്‍ പരിഭവിച്ചു, എന്താണ് എല്ലാവരും അവളുടെ കല്യാണം മറന്നിട്ടുണ്ടാകുമോ? അല്ല, അവരൊക്കെ നേരെത്തെ തയ്യാറായി കഴിഞ്ഞിരിക്കുന്നു. അവനും ധൃതിയില്‍ എല്ലാം കഴിച്ചു ഭക്ഷണം കഴിക്കാന്‍ നാഷണല്‍ ഹോസ്പിറ്റല്‍ കാന്റീനിലേക്ക് ഇറങ്ങി. അവനെയും കാത്തു പത്രങ്ങളിലെ വാര്‍ത്തകളില്‍ ഹരം പിടിചിരുന്നവര്‍ അല്പം ദേഷിയത്തോടെയാണ് അവനെ വരവേറ്റത്. തിരിച്ചൊന്നും പറയാതെ അവരെല്ലാവരും ഭക്ഷണം കഴിക്കാന്‍ നടന്നു. പതിവ് പോലെ എന്റെ കണ്ണുകള്‍ അവിടെയെല്ലാം പരതി, ആ സുന്ദരി എങ്ങാനും ഹോസ്പിറ്റലിന്റെ മുന്‍പില്‍ നില്‍പ്പുണ്ടോ ആവോ? ഉണ്ട്, എന്നത്തേയും പോലെ ഇന്നും ആ ഉണ്ട കണ്ണുകള്‍ കൊണ്ട് ദേഷ്യത്തോടെയുള്ള ഒരു നോട്ടം. മതി അത് മതി, ഇതിലപ്പുറം അവള്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റില്ലെല്ലോ!

എന്തായാലും ഞങ്ങള്‍ ബസ്‌ സ്ടാന്റില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. മയങ്ങാനൊന്നും സമയമില്ല, കുറച്ചു ദൂരമേയുള്ളൂ. ആ ഗ്രമാന്തരീക്ഷമുള്ള മണ്ണില്‍ ഇറങ്ങിയപ്പോള്‍ സ്വന്തം നാട്ടില്‍ എത്തിയ അനുഭവമായിരുന്നു. എല്ലാവരെയും കണ്ടു സന്തോഷം പങ്കിട്ടു, അവള്‍ക്കുള്ള സമ്മാനവും കൊടുത്തു നമ്മുടെ അടിയന്തിര ആവശ്യത്തിലേക്ക് നീങ്ങി. സദ്യ അതും നല്ല ബീഫ്‌ കറിയും കൂട്ടി! എന്തായാലും ആള്‍ക്കൂട്ടത്തെയൊന്നും പിന്നെ നോക്കിയില്ല, കുശാലായി നമ്മള്‍ അതില്‍ മാത്രം ശ്രദ്ധിച്ചു. കാരണം ഹോസ്റ്റലില്‍ നിന്നും നമുക്ക് ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെല്ലോ. ഭക്ഷണം കഴിഞ്ഞു ഏമ്പക്കവും വിട്ടു കയ്യായലക്കരികിലേക്ക് നീങ്ങി. അപ്പോളതാ കുറെ പേര്‍ നിന്ന് ബഹളം വെയ്ക്കുന്നു, നമ്മളും അങ്ങോട്ടോടി. എന്താണവിടെ, കൂട്ടത്തില്‍ ഒരുവന്‍ ആരാഞ്ഞു. "പാമ്പ്..പാമ്പ്" അവര്‍ ഒന്നിച്ചു പറഞ്ഞു. അത് ആ മാളത്തിലേക്ക് കയറി പോകുന്നത് ഞാന്‍ കണ്ടതാ. കുട്ടികളോക്കെ വരുന്ന വഴിയല്ലേ, അതിനെ പുറത്താക്കി തല്ലി കൊന്നില്ലേല്‍ അപകടമാ, അവരില്‍ മുതിര്‍ന്ന ചേട്ടന്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ നമ്മുടെ മഹാന്‍, ആളുകളെയൊക്കെ വകഞ്ഞു മാറ്റി അങ്ങോട്ട്‌ കയറി നിന്ന്, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു "ഒരു ഈര്‍ക്കില്‍ കിട്ടുമോ?" അപ്പോള്‍ അടുത്തുള്ള കൈതെങ്ങില്‍ നിന്നും ഒരാള്‍ പെട്ടന്ന് അവനു ഈര്‍ക്കില്‍ ഓലയോടു കൂടി കൊണ്ട് കൊടുത്തു. അവന്‍ അത് രണ്ടായി ഓടിച്ചു തണ്ട് ഭാഗം മാത്രം എടുത്തു. എന്നിട്ട് ചുറ്റും നോക്കി, എല്ലാവരും അവന്റെ അടുത്ത നീക്കം കാണാന്‍ ആവേശത്തോടെ നില്‍ക്കുകയാണ്. ഓല കീറി കളഞ്ഞു അത് കയ്യാലക്ക് പുറത്തേക്കു എറിഞ്ഞു, എന്നിട്ട് ആ തണ്ടില്‍ നിന്നും കനം കുറഞ്ഞ ഭാഗം മാത്രം ഒടിചെടുത്തു ബാക്കിയും അവന്‍ കളഞ്ഞു. ഇത് കണ്ടപ്പോള്‍ എല്ലാവരും ഒന്ന് പരിഭവിച്ചു, ഈ ചെറിയ ഈര്‍ക്കില്‍ കൊല് കൊണ്ട് എങ്ങിനെ..? അവന്‍ വാ തുറന്നു അത് പതിയെ പല്ലില്‍ കുത്താന്‍ തുടങ്ങി. എന്നിട്ട് ചോദിച്ചു, എന്താണിവിടെ എല്ലാവരും കൂടി നില്‍ക്കുന്നത്? ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല, "തോമസ്സ് കുട്ടീ വിട്ടോടാ..". അങ്ങിനെ ബുദ്ധി ജീവിയെയും കൂട്ടി ഞങ്ങള്‍ മുങ്ങി, പിന്നെ നേരെ ഹോസ്റെലിലാ പൊങ്ങിയത്.
[My life with experiences - hostel days]

The Brain Guy | Facebook

Comments

Popular posts from this blog

എന്റെ സൌഹൃദങ്ങള്‍ (ഈ മഴ തോരാതിരിക്കട്ടെ)

ഒരുപാട് പേര്‍ കുറിച്ചിട്ടതും വരച്ചു കഴിഞ്ഞതുമാണ് സൌഹൃദങ്ങള്‍. എന്നാലുമുണ്ട് ഓരോരുത്തര്‍ക്കും പറഞ്ഞു തീര്‍ക്കാനാകാത്ത അത്ര ആത്മ ബന്ധങ്ങളുടെ കഥകള്‍. എപ്പോഴൊക്കെയോ പലതും മനസ്സില്‍ കുറിച്ചിട്ടിരുന്നു. അത് വെള്ള തുള്ളികള്‍ കണക്കെ ഇറ്റു പോകുകയും   ചെയ്യും. എന്നാലും എപ്പോഴെന്കിലും ഫേസ് ബുക്കിലോ ബ്ലോഗ്ഗിലോ കുറിച്ചിടുമായിരുന്നു. മിക്കതും യാത്ര വേളകളില്‍ ഓര് ‍മകളില്‍ തട്ടിയുണര്‍ന്ന ഏതെന്കിലും സംഭവങ്ങളായിരിക്കും.   ജീവിതം അത് ഒരു പ്രത്യേക വഴിതിരിവിലെതുമ്പോള്‍ അല്ലെങ്കില്‍ ചില നിമിഷം അതൊരു ഭാരമായി തോന്നുമ്പോള്‍ അതുമല്ലെങ്കില്‍ എപ്പോഴെന്കിലും തനിചാക്കപ്പെടുന്നതായി തോന്നിയാല്‍ അപ്പോളൊക്കെ ഓടിയെത്തും പഴയ സുഹൃത്തുക്കള്‍. ഇനിയും പറഞ്ഞു തീരത കഥകളും കേട്ട് മടുക്കാതാ കവിതകളുമായി അവരോടു ഒത്തുകൂടാന്‍ പിന്നെയും കൊതിയാകുന്നു. ഒരു വട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ തീരാ മോഹമുയരുന്നു. കാലം പക്ഷെ എല്ലാവരെയും പല ദിക്കുകളിലാകിയിരിക്കുന്നു. ചിലര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. പിണങ്ങിയും ഇണങ്ങിയും കുസൃതി കാണിച്ചും ഒക്കെ കടന്നു പോയാ ആ കാലം തിരിച്ചു വരുമോ ഇനിയും. ആ സൌഹൃദങ്ങള്‍ ഇപ്പോഴുമുന്ടെല്ലോ, പക്ഷ

സ്റ്റാന്‍ഡേര്‍ഡ് IV ബി (അനുഭവങ്ങള്‍)

 ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്‌" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും  മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്‌" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു... അവള്‍ വരുന്ന നീല(?) വാന്‍ ചുറ്റിപറ്റി ചിലര്‍ "വിവരങ്ങള്‍" അന്വേഷിച്ചു കൊണ്ടിരുന്നു. അവള്‍ ആബ്സന്റ്റ്‌ ആയാല്‍ അന്നത്തെ ദിവസം എന്തൊക്കെയോ "ചര്‍ച്ചകള്‍" നടക്കുമായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത

ഓടി തളരുന്നു

സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിഭവങ്ങളും വ്യാകുലതകളും, യാദനകളും, പ്രീണനവും പീഡനവും, പരാജയവും വിജയവും അങ്ങിനെ ഒരു പാടുണ്ട് പറയാന്‍, അഥവാ എഴുതാന്‍. ഒരു പാട് ജോലികളും ഇതിനെല്ലാം കൂടി ഇത്തിരി സമയവും, അത് തന്നെയാണ് മിക്കവരെയും പോലെ എന്നെയും അലട്ടുന്നത്. കുറച്ചു "ചൈന ബോളുകള്‍" കയ്യില്‍ നിന്നും വഴുതുന്നത് മാതിരിയാണ് പലപ്പോഴും പല ജോലികളും. മനസ്സില്‍ കുറിച്ചും, ചിലപ്പോള്‍ ടൈം ടേബിള്‍ ആക്കിയും അതൊക്കെ കൊണ്ട് നടക്കും. പക്ഷെ എങ്ങിനെയെങ്കിലും മേല്‍ പറഞ്ഞ പോലെ ആ ബോളുകള്‍ വഴുതി പോകും. ഇങ്ങനെ നിരവധി അനവധി ആവശ്യങ്ങളുടെ തീര്‍പ് നല്കിടാനാകാതെ ഞാന്‍ ആകെ ഓടി തളര്ന്നത് പോലെ ആയി.