ഞാന്‍ അവളെ ആദ്യമായി അറിയുന്നത് മനിഷിന്റെ കാമുകി എന്ന നിലയ്ക്കാണ്. അവനായിരുന്നു എനിക്ക് അവളുടെ ഇമെയില്‍ ഐ ഡി തന്നത്. അവന്‍ ആവശ്യപെട്ട പ്രകാരം ഞാന്‍ അവള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു, "മനിഷ് നിങ്ങളെ കുറിച്ച് ഒരു പാട് പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ സുഹൃത്താകാന്‍ ആഗ്രഹിക്കുന്നു."
പിന്നെ നമ്മള്‍ സ്ഥിരമായി ഫേസ് ബുക്ക് ചാറ്റില്‍ സംസാരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വളരെ ഫോര്‍മല്‍ ആയിട്ടെ സംസാരിചിരുന്നുള്ളൂ. പഠനവും അത് പോലെയുള്ളതുമായ വിഷയങ്ങള്‍. പിന്നെ പിന്നെ അവളെ പറ്റി കൂടുതല്‍ അറിയാനും പരിചയിക്കാനും സാധിച്ചു. അവള്‍ നീളമുള്ള കുതിര വാല്‍ പോലെ മുടി കെട്ടി വെയ്ക്കുന്ന, കറുത്ത കണ്ണുകളുള, ചുണ്ടില്‍ ലിപ്സ്റ്റിക് ഇടാത്ത സൌന്ദര്യ വര്‍ദ്ധക കാര്യങ്ങളില്‍ അധികം ശ്രദ്ധിക്കാത്ത ആളാണെന്ന് മനസ്സിലായി. പേര് ശില്പ. സല്‍വാര്‍ കമ്മീസം ദുപ്പട്ടയും ധരിക്കുന്ന അവള്‍ ക്ലാസ്സ് റൂമില്‍ വളരെ അടുക്കും ചിട്ടയോടും അസ്സൈന്മെന്റ്സ് ഒക്കെ കൃത്യമായി ഫയല്‍ ചെയ്തു വെയ്ക്കുന്ന ഒരു പുസ്തക പുഴുവാണെന്ന് ധ്വനിപ്പിച്ചു. അവളുടെ മാതാപിതാക്കള്‍ക്ക് അവള്‍ നാണം കുണുങ്ങിയും ആണ്‍കുട്ടികളോട് അധികം ഇടപെടാതതുമായ മകളാണ്. ഒരു പക്ഷെ അവളുടെ ഈ യോഗ്യതകളൊക്കെ ആയിരിക്കും മനിഷിനെ ശില്പയോടു അടുപ്പിച്ചത്. ലാപ്ടോപ്പില്‍ പഠനകുറിപ്പുകള്‍ തയ്യാറാകുകയും ക്ലാസ്സില്‍ ഒരു പാട് നേരം ഒറ്റക്കിരുന്നു പഠിക്കുകയും ഒക്കെ ചെയ്യുന്ന അവളുടെ മോഹം പി എച്ച് ഡി ആണെന്ന് മനസ്സിലായി.
ഞങ്ങള്‍ സ്ഥിരമായി വൈകുന്നേരങ്ങളില്‍ ചാറ്റ് ചെയ്യുമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സംസാരിക്കാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കുമായിരുന്നു. എന്നോടൊപ്പം എന്റെ ബിരുദ ശേഷം റിസര്‍ച്ചില്‍ കൂടാമോയെന്നു ഞാന്‍ ചോദിച്ചതും അവള്‍ സമ്മതം പറഞ്ഞു.
ഒരു ദിവസം ഞാന്‍ അവളുടെ ഫോട്ടോസ് ഒക്കെ കാണിക്കുമോയെന്നു ചോദിച്ചു. ആകെ ഇരുപതില്‍ താഴെ മാത്രം ആളുകള്‍ക്ക് പെര്‍മിഷന്‍ ഉള്ള പ്രൈവറ്റ് ഏരിയയില്‍ അങ്ങിനെ എനിക്കും ഒരിടം. വളരെ ശ്രദ്ധേയോടെയാണ് അവള്‍ ഫോട്ടോസ് ഒക്കെ ഇട്ടിട്ടുള്ളത്. അവള്‍ എടുത്ത ഒരു പാട് ഫോട്ടോസ് ഉണ്ടെങ്കിലും ഒന്നില്‍ പോലും അവളെ കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല.
-----------------------------
"ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു നിനക്ക് കോഴിക്കോട് താമസ സൗകര്യം ഒരുക്കിയപ്പോള്‍. നീ ഇവിടേയ്ക്ക് വരുന്നത് മനിഷ് അറിയേണ്ടെന്നു നിര്‍ബന്ധമുണ്ടായിരുന്നു നിനക്ക്, കാരണം നിങ്ങള്‍ എന്തോ കരണത്തിന് പിണങ്ങിയിരുന്നു. അങ്ങിനെ ഹോട്ടല്‍ സീഷോറില്‍ നിനക്ക് ഒരു റൂം ബുക്ക് ചെയ്തു, അവിടെ ബെഡ് റൂമില്‍ നിന്നും ജനാലയില്‍ കൂടി നിനക്ക് കടലിന്റെ സൌന്ദര്യം ആസ്വദിക്കാമായിരുന്നു. നിന്നെ കൂട്ടാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഞാന്‍ വരേണ്ടെന്ന് നീ പറഞ്ഞു, കാരണം നിനക്ക് ഇന്റെര്‍വ്യൂവിനു തയ്യാറാകേണ്ടതുണ്ടെന്നും പറഞ്ഞു. എന്തായാലും നിനക്ക് അത് ലഭിക്കേണമേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു, കാരണം പിന്നെ നമ്മള്‍ അടുത്ത രണ്ടു വര്ഷം ഒരുമിച്ചു കോഴിക്കോട് തന്നെ ഉണ്ടാകുമെല്ലോ.
എന്തായാലും ഞായറാഴ്ച വൈകുന്നേരം നീ എത്തിയപ്പോള്‍ എന്നെ വിളിച്ചിരുന്നു. കൂടെ കോമള്‍ എന്ന ഒരു കൂട്ടുകാരി കൂടെ ഇന്റര്‍വ്യൂവിനു ഉണ്ടെന്നും പറഞ്ഞു. ഞാന്‍ ആശംസകള്‍ അറിയിച്ചു ചൊവ്വഴ്ച രാവിലെ കാണാമെന്ന് മറുപടി പറഞ്ഞിരുന്നു. അവിടെ നന്നേ ഇഷ്ടപെട്ടുവെന്നും തിങ്കളാഴ്ച എന്തായാലും മോട്ടോര്‍ ബോട്ടില്‍ കറങ്ങി കുറച്ചു ഫോട്ടോസ് എടുക്കണമെന്നു നീയും പറഞ്ഞു. ഒടുവില്‍ നീ പറഞ്ഞത്, മനിഷിനോടുള്ള പിണക്കം തീര്‍ക്കാന്‍, ബന്ധം നേരെയാക്കാന്‍ ശ്രമിക്കണമെന്നാണ്.
ഞാന്‍ മനസ്സില്‍ ഓര്‍ത്തു പോയി, നിന്നോടൊപ്പം പ്രഭാതത്തില്‍ ആ റൂമിന്റെ ബാല്കണിയില്‍ ഇരുന്നു, നമ്മളുടെ കാലിനു ചുറ്റും ആ കുഞ്ഞു കുരുവികള്‍ വന്നിരിക്കുന്നതും, അവയോടൊപ്പം ചൂട് ദോശയും ചമ്മന്തിയും കഴിക്കുന്നതും നീലാകഷതിനും താഴെ ഇളകി മറിയുന്ന അറബി കടലിന്റെ അടുത്ത്. ആദ്യമായി കാണാന്‍ പോകുവല്ലേ..
അങ്ങിനെ തിങ്കളാഴ്ച വൈകുന്നേരം ആറു മണിയുടെ വാര്‍ത്ത കാണ്ട് കൊണ്ടിരിക്കുകയായിരുന്നു. അഴിമതിക്കാരനായ ഒരു മന്ത്രിയുടെ നേരെ മുനയുള്ള ചോദ്യങ്ങള്‍ എയ്തു വിടുന്ന ന്യൂസ് റീഡര്‍. അത് കണ്ടു ബോര്‍ അടിച്ചപ്പോള്‍ അടുത്ത ചാനലിലേക്ക് ഞാന്‍ നീങ്ങി, ഒരു അപ്രതീക്ഷിത തിരമാലയില്‍ ഹോട്ടല്‍ സീഷോറിന്റെ ബോട്ട് നിയന്ത്രണം വിട്ടു മറിഞ്ഞിരിക്കുന്നു. അതിലുണ്ടായിരുന്ന നാല് ടൂറിസ്റ്റുകളെ കാണാനില്ലെന്നും തിരച്ചില്‍ തുടരുന്നെന്നും വാര്‍ത്ത കേട്ടു. ഒരു റിപ്പോര്‍ട്ടര്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കാണാതായവരെ കിട്ടാനുള്ള സാധ്യത നന്നേ കുറവാണെന്നും ബോട്ടില്‍ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്നും പറയുന്നുണ്ടായിരുന്നു.
എന്റെ നാഡികള്‍ തണുത്തു പോയിരുന്നു. ഞെട്ടല്‍ മാറിയതും, ഞാന്‍ നിന്റെ ഫോണിലേക്ക് വിളിച്ചു. പക്ഷെ ഉത്തരമില്ല. ഹോട്ടലിന്റെ നമ്പര്‍ തപ്പിയെടുത്തു വിളിക്കാന്‍ നോക്കി, നമ്പര്‍ ബിസി തന്നെ. ഞാന്‍ നിന്റെ ബ്ലോഗ് എടുത്തു നോക്കി, ഏറ്റവും പുതിയ ഫോട്ടോ കണ്ടു, ലൈറ്റ് ഹൌസിനടുത്തു നിന്നുമുള്ള ഒരു ഫോട്ടോ, അതിന്റെ ബാക്ക്ഗ്രൌണ്ടില്‍ മൂന്നു പേരും ഉണ്ടായിരുന്നു. ഞാന്‍ പേടിച്ചു എന്റെ കണ്ണുകള്‍ അടച്ചു, നീ പറഞ്ഞിരുന്നു നിനക്ക് ബോട്ട് റൈഡ് ഉണ്ടായിരിക്കുമെന്ന്!
പിറ്റേന്ന് രാവിലെ നിന്നെ കാണാന്‍ വേണ്ടി ഞാന്‍ ഹോട്ടലിലേക്ക് വരാനിരിക്കുന്ന ദിവസം, ഒരു പത്രം തിരഞ്ഞു വാങ്ങി. എന്നിട്ട് ആ സ്മഭവത്തില്‍ കാണാതെയായവരെ കുറിച്ചുള്ള വാര്‍ത്തകളും ഫോട്ടോകളും പരതിയെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെ ഒരു സൈറ്റില്‍ നിന്നും ഒരു അജ്ഞാത ജഡം മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്ന് അറിഞ്ഞു.
ഒരു 11 മണിയോടെ ഹോട്ടലിലെ രെജിസ്ടറില്‍ നിന്നും ബോട്ട് ടിക്കറ്റ് എടുതവരുടെ പേരുകള്‍ ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ നിന്റെ പേരും!
അന്നുച്ചക്ക് മോര്‍ച്ചറിക്കു സമീപമുള്ള സെമിനാര്‍ ഹാളില്‍ ആയിരുന്നു ഫോറന്‍സിക് മെഡിസിന്‍ ക്ലാസ്സ്. ഒരു മണിക്കൂര്‍ Death by Drowning എന്ന ക്ലാസ്സ് ഞാന്‍ കേട്ടു, എങ്കിലും മോര്‍ച്ചറിയിലേക്ക് ഞാന്‍ എത്തി പോലും നോക്കിയില്ലായിരുന്നു. എന്റെ മനസ്സില്‍ മുഴുവന്‍ നീയായിരുന്നു, എന്റെ നല്ല സുഹൃത്ത്"
---------------------------
ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മോര്‍ച്ചറിയുടെ വിസിറ്റര്‍ റൂമില്‍ ഒരു കുട്ടി ഇരിക്കുന്നത് ഞാന്‍ കണ്ടു. ഇത്രയും ചെറുപ്പമായ ഒരു കുട്ടിയെ അവിടെ കണ്ടു ഞാന്‍ അതിശയിച്ചു, കാരണം ജീവനുള്ളവരെക്കാള്‍ ശവങ്ങളുടെ എണ്ണമായിരുന്നു അവിടെ കൂടുതല്‍. അവള്‍ എന്നോട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു, മോര്‍ച്ചറിയിലുള്ള അവളുടെ സുഹൃത്തിന്റെ ബോഡി കാണാന്‍ കഴിയുമോയെന്ന്. ഞാന്‍ അതിനുള്ള പെര്‍മിഷന്‍ എങ്ങിനെയെടുക്കാമെന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അവളുടെ കണ്ണുകള്‍ എന്റെ കോട്ടില്‍ പിന്‍ ചെയ്തിരുന്ന ഐ ഡി കാര്‍ഡിലേക്ക് പതിഞ്ഞു. അവള്‍ പോടുന്നന്നെ എന്നെ കെട്ടി പിടിച്ചു കരഞ്ഞു പോയി.
"നീതു ഞാനാണ് ശില്പ, എന്റെ സുഹൃത്ത് കോമള്‍.. അവള്‍ ഇനി ഇല്ല. ഞാന്‍ ജീവിച്ചിരിക്കുന്നത്, ബോട്ട് യാത്ര ക്യാന്‍സല്‍ ചെയ്തു എന്റെ ടിക്കറ്റ് കൊമളിനു കൊടുത്തത് കൊണ്ടാണ്. അവളുടെ കയ്യില്‍ എന്റെ ക്യാമറയുമുണ്ടായിരുന്നു, അവള്‍ അതില്‍ നിന്നും മൂന്നു ഫോട്ടോകളും എടുത്തു അപ്‌ലോഡ് ചെയ്തിരുന്നു അപകടത്തിനു മുന്‍പ്. ഇപ്പോള്‍ അവളുടെ മാതാപിതാക്കള്‍ ജൈപൂരില്‍ നിന്നും വരുന്നതും കാത്തിരിക്കുവാന് ഞാന്‍"..
ഞാന്‍ കരയണോ..?
റനീഷ്.
[എന്റെ സുഹൃത്ത് നേതാ ഹുസൈന്റെ "SHE" യുടെ മലയാളം ഞാന്‍ അടര്‍ത്തിയെടുത്തത്]
Dr Netha Hussain
Comments
Post a Comment