Skip to main content

Posts

Showing posts from June, 2022

ബുദ്ധിജീവി

രാവിലെ "മഹാന്‍" എഴുന്നേറ്റു കണ്ണാടിക്കു മുന്‍പില്‍ നിന്നിട്ട് പറഞ്ഞു, ഹോ മുഖം ആകെ മഞ്ഞിച്ചിരിക്കുന്നു. വിളറിയ മുഖത്തോടെ അവന്‍ ബാത്രൂമിലേക്ക് നടന്നു. ക്യൂ കാണാതെ അവന്‍ പരിഭവിച്ചു, എന്താണ് എല്ലാവരും അവളുടെ കല്യാണം മറന്നിട്ടുണ്ടാകുമോ? അല്ല, അവരൊക്കെ നേരെത്തെ തയ്യാറായി കഴിഞ്ഞിരിക്കുന്നു. അവനും ധൃതിയില്‍ എല്ലാം കഴിച്ചു ഭക്ഷണം കഴിക്കാന്‍ നാഷണല്‍ ഹോസ്പിറ്റല്‍ കാന്റീനിലേക്ക് ഇറങ്ങി. അവനെയും കാത്തു പത്രങ്ങളിലെ വാര്‍ത്തകളില്‍ ഹരം പിടിചിരുന്നവര്‍ അല്പം ദേഷിയത്തോടെയാണ് അവനെ വരവേറ്റത്. തിരിച്ചൊന്നും പറയാതെ അവരെല്ലാവരും ഭക്ഷണം കഴിക്കാന്‍ നടന്നു. പതിവ് പോലെ എന്റെ കണ്ണുകള്‍ അവിടെയെല്ലാം പരതി, ആ സുന്ദരി എങ്ങാനും ഹോസ്പിറ്റലിന്റെ മുന്‍പില്‍ നില്‍പ്പുണ്ടോ ആവോ? ഉണ്ട്, എന്നത്തേയും പോലെ ഇന്നും ആ ഉണ്ട കണ്ണുകള്‍ കൊണ്ട് ദേഷ്യത്തോടെയുള്ള ഒരു നോട്ടം. മതി അത് മതി, ഇതിലപ്പുറം അവള്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റില്ലെല്ലോ! എന്തായാലും ഞങ്ങള്‍ ബസ്‌ സ്ടാന്റില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. മയങ്ങാനൊന്നും സമയമില്ല, കുറച്ചു ദൂരമേയുള്ളൂ. ആ ഗ്രമാന്തരീക്ഷമുള്ള മണ്ണില്‍ ഇറങ്ങിയപ്പോള്‍ സ്വന്തം നാട്ടില...