Skip to main content

സ്നേഹക്കൂടാരം

ഓര്‍മകളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു അവര്‍ വീണ്ടു വന്നപ്പോള്‍ ഇതിവിടെ കുറിക്കാന്‍ തോന്നുന്നു.എല്ലാവര്ക്കും പരസ്പര സ്നേഹവും സന്തോഷവും ആയിരുന്നു അന്നാളുകളില്‍. ഫേസ്ബുക്ക് അഥവാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വിദ്വേഷം പരത്തുന്നു എന്നൊരു അപവാദം ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. ഞാന്‍ മനസ്സിലാക്കിയത് അത് സത്യമല്ല എന്നാണ്. നമ്മള്‍ അന്നും ഇന്നും മനുഷ്യരെ സ്നേഹിക്കുകയും, സത്യത്തെ അസ്സത്യത്തിന്മേല്‍ ഉള്കൊല്ലുകയും ചെയ്യുന്നവരാണ്.സ്കൂളില്‍ പഠിക്കുന്ന കാലം, അതൊരു സംഭവം തന്നെയായിരുന്നു. എല്ലാ കൂട്ടുകാരും ഇടപഴകാനും മറ്റുമായി ഡിവിഷന്‍ മാറ്റുമായിരുന്നു അവസാനത്തെ മൂന്നു വര്ഷം. എന്തായാലും അത് കാരണം മറ്റു ഡിവിഷനുകളിലെ കുട്ടികളെ കൂടുതല്‍ അറിയാനും സഹയാകമായി. ഞങ്ങള്‍ വെക്കേഷന്‍ സമയം ആരുടെയെങ്കിലും വീടുകളില്‍ പോയിരുന്നു. പത്താം തരത്തിലായിരുന്നു ഒരു പക്ഷെ ഞാന്‍ എല്ലാവരുമായി കൂടുതല്‍ അടുതതെന്നു തോന്നുന്നു. നമ്മള്‍ തോമാച്ചന്റെ വീട്ടില്‍ പോയി.. കട്ടന്‍ അടിച്ചു. പിന്നെ അന്നത്തെ ചില കുസൃതികളില്‍ ചിലതിനു സ്വയം അവസരമൊരുക്കി. ബീഡി കണക്കെ പേപ്പര്‍ ചുരുട്ടി വലിച്ചു നോക്കിയിരുന്നു. പിന്നെ പത്താം തരം പരീക്ഷ കഴിഞ്ഞപ്പോള്‍ സോണിച്ചനെയും കൂട്ടി സൈക്ളില്‍ ഞങ്ങള്‍ കുറെ കറങ്ങിയിരുന്നു. അന്നൊക്കെ എത്ര ദൂരം പോയാലും ഒരു തളര്‍ച്ചയും തോന്നിയിരുന്നില്ല. അരുനിന്റെയും ഉണ്ണിയുടെയും ഒക്കെ വീടിനടുത്തുള്ള ഗ്രൗണ്ടില്‍ പോയി ക്രിക്കറ്റ്‌ കളിക്കും. അരുണിന്റെ വീട്ടില്‍ വെള്ളിയാഴ്ചത്തെ കാര്‍ടൂണ്‍ മുടങ്ങാതെ കാണാന്‍ ശ്രദ്ധിക്കുമായിരുന്നു. ജിതെഷിന്റെയും വീട്ടില്‍ പോയി "തട്ടുമായിരുന്നു" . അല്ബെര്ട്ടിന്‍റെ വീട്ടില്‍ പോയിരുന്നു യുനോ കളിക്കും. ആ അമ്മ ഞങ്ങള്‍ക്ക് പുഡിംഗ്  ഉണ്ടാക്കി തരുമായിരുന്നു. ഒരു പക്ഷെ ഞാന്‍ അത് ആദ്യമായി ആസ്വദിച്ചു കഴിക്കുന്നത്‌ അവിടെ നിന്നുമായിരുന്നു.


പത്താം തരം പരീക്ഷക്കുള്ള തയ്യാറെടുപ്പ് അതിലും ഗംഭീരമായിരുന്നു. ട്യൂഷന്‍ എന്ന ഒരു സംഭവത്തിന്‌ അനിഷിന്റെ കൂടെ ഒരു കണക്ക് സാറിന്റെ അടുത്ത് പോകുമായിരുന്നു. ഏതാണ്ട് പേടിച്ചു വിരചോക്കെയായിരുന്നു ആദ്യമൊക്കെ. പിന്നെ ഇതൊക്കെ എന്താന്നായി. അങ്ങിനെ ഓരോ തലത്തിലും ബന്ധങ്ങള്‍ ഇഴ ചേര്‍ന്ന്. പഠനവും കളിയുമൊക്കെ ആയിട്ടങ്ങിനെ. പത്താം തരത്തില്‍ എനിക്ക് മഞ്ഞ പിത്തം വന്നിരുന്നു, മൂത്രത്തില്‍ ചോര പോകുന്ന അവസ്ഥ. ഏതാണ്ട് 3 മാസത്തില്‍ താഴെ ഭക്ഷണ നിയത്രണതിലായിരുന്നു. അങ്ങിനെ എന്റെ സ്വന്തം അയല്‍ക്കാരിയായ ബിസ്മിയും എന്റെ വീട്ടില്‍ വന്നു. അവള്‍ ഒരു ഡയറിയോ ബുക്കോ കൊണ്ട് തരാന്‍ വന്നതാണ്. അത് പോലെ നിഹയും എന്തോ സഹായം ചെയ്തുവെന്നാണ് ഓര്മ. പരീക്ഷക്ക്‌ മുന്‍പും വീടിന്റെ മുന്‍പിലെ ഗ്രൗണ്ടില്‍ കളികള്‍ക്ക് ഒരു കുറവുമുണ്ടായില്ല. ഇടയ്ക്കു അവരോടൊപ്പം കൂടാനും ശ്രേമിച്ചിരുന്നു. ഹശീഫാണ് അന്ന് നമ്മുടെ നാട്ടിലെ താരം. ബിസ്മിയുടെ വീട്ടിലേക്കു ബോള്‍ ചെന്ന് വന്നാല്‍ തുടങ്ങും അവിടുത്തെ "ജൂലി" ബഹളം വെയ്ക്കാന്‍. അന്നൊക്കെ കൌമാരക്കാര്‍ക്ക് അതൊരു ഹരമായിരുന്നു. അവള്‍ ബാല്‍ക്കണിയില്‍ നടന്നും ഇരുന്നുമൊക്കെ പടിഉക്കുന്നത് കണ്ടപ്പോള്‍ എന്നിലെയും ആരോ ഉണര്‍ന്നു. ഞാനും വിട്ടു കൊടുത്തില്ല. അതെ പോലെ ബാല്‍ക്കണിയില്‍ കയറി പഠിക്കാന്‍ തുടങ്ങി. എന്തായാലും അവസാനത്തെ പത്തു ദിവസം, അതായിരുന്നിരിക്കാം പത്താം തരം പരീക്ഷക്ക്‌ പഠിചിട്ടുണ്ടാകുക. പരീക്ഷക്ക്‌ മുന്‍പുള്ള സോഷ്യല്‍ എന്ന ചായ സത്കാരവും നല്ല ഒര്മയായിരുന്നു. പിന്നീട് ആലോചിക്കുമ്പോള്‍ അന്നൊക്കെ നമുക്ക് എന്തോ നഷ്ടപ്പെട്ടത് മാതിരി അഥവാ അവിടൊക്കെ എന്തോ കുറവുണ്ടായിരുന്നത് പോലെ, ഡിഗ്രിക്കുള്ള ആ ചങ്കൂറ്റവും ധൈര്യവും ഉണ്ടായിരുന്ണേല്‍ എന്നാലോചിക്കുമായിരുന്നു...സ്കൂളില്‍ എല്‍ കെ ജി മുതല്‍ നാലാം ക്ലാസ്സ് വരെ ഒരു കാലഘട്ടമായിരുന്നുവെന്നു വേണം കരുതാന്‍. എന്റെ ഓര്‍മയില്‍ സോജി എന്ന കൊച്ചു പെണ്‍കുട്ടി ഒരു വടിയും പിടിച്ചു നില്‍ക്കുന്നതാണ് എല്‍ കെ ജിയുടെ ആദ്യ ഓര്മ.. പിന്നെ പേര് മറന്നു പോയ (സയനോരയിലെ കുട്ടിയാണ്) അവന്‍ നമ്മുടെ ക്ലാസ്സ്‌ ലീഡര്‍ ആയിരിക്കെ നമ്മുടെ ലിജിയെയും എന്നെയും നിര്‍ത്തി നോക്കുമായിരുന്നു. ഇതൊരോര്‍മ മാത്രമാണ്. പിന്നെ നമ്മുടെ എല്ലാ കുരുത്തക്കേടുകള്‍ക്കും വേദി തുറന്നത് അവിടെ നിന്നുമാണ്. അന്നൊരിക്കലാണ് സുബിന്‍ ഒരു നോട്ടീസ് വായിച്ചു എല്ലാവരെയും കിടിലം കൊള്ളിച്ചത്. പിന്നീട് അങ്ങോട്ട്‌ സുബിന്റെ ജൈത്ര യാത്ര ആയിരുന്നു. അങ്ങിനെ കുഞ്ഞു മുഖത്ത് നിന്നുമുള്ള ആ പുഞ്ചിരിയും പിന്നെ കളികളുമായി അഞ്ചാറു വര്ഷം. ഇതിനടയില്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് ലിജോ വക ഒരു വെയിറ്റ്‌ ലിഫ്റ്റിങ്.. തല പൊട്ടി ആദ്യ ചുവടു വെയ്പായിരുന്നു, അപകടമുള്ള കളികളിലേക്ക്.നാലാം ക്ലാസ്സ്‌, അവിടെ തുടങ്ങുന്നത് പുതിയ ഒരു അധ്യയനവും അധ്യാപന രീതിയുമാനെന്നു തോന്നുന്നു. ക്രിസ്ടീന ടീച്ചറിന്റെ ക്ലാസ്സുകള്‍.. പിന്നീട് ആ ക്ലാസ്സുകള്‍ക്ക് കാത്തിരിക്കുന്ന അവസ്ഥയിലെത്തി. നാലാം ക്ലാസ്സ്‌ പിന്നീട് സ്ടഗിലേക്ക് മാറ്റിയിരുന്നു. അവിഒടെ പിന്നെയും അത്ഭുതം സംഭവിക്കുന്നു. എല്ലാവര്ക്കും കൌതുകമായി ഒരു കൊച്ചു പെണ്‍കുട്ടി, അഞ്ചു അഥവാ എ ബി സി! എല്‍സമ്മ ടീചെരുടെയും ഒക്കെ ക്ലാസ്സുകള്‍, അതിന്റ ഓര്‍മകള്‍  ഇങ്ങനെ എന്നെ സന്തോഷിപ്പിച്ചിരുന്നു പില്കാലതും. എല്‍വിസിനോടൊപ്പം കളിച്ചതും വീണതും. എ ബി സിയെ ചുറ്റി പറ്റിയുള്ള  കഥകളായിരുന്നു പിന്നെ കുറെ വര്‍ഷങ്ങള്‍. ഇതിനിടയില്‍ കള്ളനും പോലീസും കളിക്ക് പേരെടുത്ത മൂന്നു വിരുതന്മാരുണ്ടായിരുന്നു. സഞ്ജു, പ്രശാന്ത്‌, വിബിന്‍. ഇവരുടെ കൂടെ ഞാന്‍ കളിക്കുമായിരുന്നു. അന്നത്തെ ഓര്‍മയില്‍ അതൊരു ആര്കൈട് ഗയ്മിന്റെ പ്രതീതിയായിരുന്നു തന്നത്. കാലം അങ്ങിനെ അതിന്റെ ഓട്ടം തുടര്‍ന്ന്. നമ്മളും ഏതാണ്ട് ഓടി കൊണ്ടേയിരുന്നു. കളികളും, പഠനവും ഒക്കെയായി നമ്മുടെ ലോകം വലുതായിരുന്നു അന്ന്. ചിലര്‍ സ്കൂളില്‍ നിന്നും മറ്റു സ്കൂളുകളിലേക്ക് ചേക്കേറി. ജെസ്ലിനും മാക്സും അജയും ഒക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. അന്നൊക്കെ ക്രിസ്ത്മസ് കാര്‍ഡുകള്‍ ഒരു ഹരമായിരുന്നു, അല്ല അതു സ്നേഹത്തിന്റെ പ്രതീകമായിരുന്നു. കൂട്ടുകാര്‍ അയച്ചിരുന്ന കാര്‍ഡുകള്‍ അത്രെയും ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്നു.  ഒന്‍പതിലും പത്തിലും അല്പം മടി പിടി കൂടിയിരുന്നു. പത്തില്‍ പക്ഷെ അര്‍ദ്ധ വാര്ഷികം ആയപ്പോഴേക്കും പഴയ പടി എത്തി. അബുവിന്റെ അച്ഛന്റെ മരണം ശെരിക്കും എല്ലാരേയും സങ്കടത്തില്‍ ആഴ്ത്തി.  പരീക്ഷകള്‍ കഴിഞ്ഞു, പക്ഷെ അജയഘോഷിന്റെ കണ്ണട ഉറക്കത്തില്‍ വീണത്‌ ഇന്നും ഓര്‍ക്കുന്നു. സത്യത്തില്‍ ഇപ്പോഴും ചിരിക്കുന്ന ചില മുഖങ്ങളില്‍ അവനെ ഇന്നും പറക്കൊട്ടോ അടൂരോ കാണാന്‍ കഴിയും. പിന്നെ പരീക്ഷയുടെ മാര്‍ക്കുകള്‍ ഏകദേശം കൂട്ടി വെച്ചത് വരഞ്ഞതിലുള്ള സങ്കടം ഉള്ളില്‍ ഒതുക്കി, ജീവിതത്തിലെ ഒരു പ്രധാന "പേപ്പര്‍" കയ്യില്‍ വാങ്ങി എല്ലാവരെയും ഒരിക്കല്‍ കൂടി കണ്ടു ആ വിദ്യാലയ മുറ്റം കാലിയാക്കി.പിന്നീട് കുറച്ചു കാര്യ ഗൌരവത്തോടെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചിന്തകളായി. ഒടുവില്‍ അതെത്തി ചേര്‍ന്നത്‌ എന്‍ എസ്സ് എസ്സിലാണ്. ആദ്യമൊരു ഭയം ഉണ്ടായിരുന്നെങ്കിലും, സ്വന്തം ഏട്ടനും ആ പഴയ സുഹൃത്തുക്കളില്‍ ചിലരെയും കണ്ടതോടെ മനസ്സ് ശാന്തമായി. അവിടെ പക്ഷെ സ്കൂളില്‍ അധികം പരിച്ചയിക്കാത്ത ചില മുഖങ്ങളും ഉണ്ടായിരുന്നു, എന്തായാലും പുതിയ കൂട്ടുകാരുടെ വരവ് സത്യത്തില്‍ ഒരാഘോഷമായിരുന്നു...തുടരും..


Comments

Popular posts from this blog

എന്റെ സൌഹൃദങ്ങള്‍ (ഈ മഴ തോരാതിരിക്കട്ടെ)

ഒരുപാട് പേര്‍ കുറിച്ചിട്ടതും വരച്ചു കഴിഞ്ഞതുമാണ് സൌഹൃദങ്ങള്‍. എന്നാലുമുണ്ട് ഓരോരുത്തര്‍ക്കും പറഞ്ഞു തീര്‍ക്കാനാകാത്ത അത്ര ആത്മ ബന്ധങ്ങളുടെ കഥകള്‍. എപ്പോഴൊക്കെയോ പലതും മനസ്സില്‍ കുറിച്ചിട്ടിരുന്നു. അത് വെള്ള തുള്ളികള്‍ കണക്കെ ഇറ്റു പോകുകയും   ചെയ്യും. എന്നാലും എപ്പോഴെന്കിലും ഫേസ് ബുക്കിലോ ബ്ലോഗ്ഗിലോ കുറിച്ചിടുമായിരുന്നു. മിക്കതും യാത്ര വേളകളില്‍ ഓര് ‍മകളില്‍ തട്ടിയുണര്‍ന്ന ഏതെന്കിലും സംഭവങ്ങളായിരിക്കും.   ജീവിതം അത് ഒരു പ്രത്യേക വഴിതിരിവിലെതുമ്പോള്‍ അല്ലെങ്കില്‍ ചില നിമിഷം അതൊരു ഭാരമായി തോന്നുമ്പോള്‍ അതുമല്ലെങ്കില്‍ എപ്പോഴെന്കിലും തനിചാക്കപ്പെടുന്നതായി തോന്നിയാല്‍ അപ്പോളൊക്കെ ഓടിയെത്തും പഴയ സുഹൃത്തുക്കള്‍. ഇനിയും പറഞ്ഞു തീരത കഥകളും കേട്ട് മടുക്കാതാ കവിതകളുമായി അവരോടു ഒത്തുകൂടാന്‍ പിന്നെയും കൊതിയാകുന്നു. ഒരു വട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ തീരാ മോഹമുയരുന്നു. കാലം പക്ഷെ എല്ലാവരെയും പല ദിക്കുകളിലാകിയിരിക്കുന്നു. ചിലര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. പിണങ്ങിയും ഇണങ്ങിയും കുസൃതി കാണിച്ചും ഒക്കെ കടന്നു പോയാ ആ കാലം തിരിച്ചു വരുമോ ഇനിയും. ആ സൌഹൃദങ്ങള്‍ ഇപ്പോഴുമുന്ടെല്ലോ, പക്ഷ

സ്റ്റാന്‍ഡേര്‍ഡ് IV ബി (അനുഭവങ്ങള്‍)

 ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്‌" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും  മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്‌" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു... അവള്‍ വരുന്ന നീല(?) വാന്‍ ചുറ്റിപറ്റി ചിലര്‍ "വിവരങ്ങള്‍" അന്വേഷിച്ചു കൊണ്ടിരുന്നു. അവള്‍ ആബ്സന്റ്റ്‌ ആയാല്‍ അന്നത്തെ ദിവസം എന്തൊക്കെയോ "ചര്‍ച്ചകള്‍" നടക്കുമായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത

ഓടി തളരുന്നു

സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിഭവങ്ങളും വ്യാകുലതകളും, യാദനകളും, പ്രീണനവും പീഡനവും, പരാജയവും വിജയവും അങ്ങിനെ ഒരു പാടുണ്ട് പറയാന്‍, അഥവാ എഴുതാന്‍. ഒരു പാട് ജോലികളും ഇതിനെല്ലാം കൂടി ഇത്തിരി സമയവും, അത് തന്നെയാണ് മിക്കവരെയും പോലെ എന്നെയും അലട്ടുന്നത്. കുറച്ചു "ചൈന ബോളുകള്‍" കയ്യില്‍ നിന്നും വഴുതുന്നത് മാതിരിയാണ് പലപ്പോഴും പല ജോലികളും. മനസ്സില്‍ കുറിച്ചും, ചിലപ്പോള്‍ ടൈം ടേബിള്‍ ആക്കിയും അതൊക്കെ കൊണ്ട് നടക്കും. പക്ഷെ എങ്ങിനെയെങ്കിലും മേല്‍ പറഞ്ഞ പോലെ ആ ബോളുകള്‍ വഴുതി പോകും. ഇങ്ങനെ നിരവധി അനവധി ആവശ്യങ്ങളുടെ തീര്‍പ് നല്കിടാനാകാതെ ഞാന്‍ ആകെ ഓടി തളര്ന്നത് പോലെ ആയി.