ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു...
സോഷ്യല്‍ സ്റ്റ്ഡീസിന്റെ ക്ലാസ്സ് എനിക്ക് ഒരു തരം പ്രണയം തോന്നിയ നിമിഷങ്ങളായിരുന്നു. ആ ക്ലാസ്സു നടക്കുമ്പോള്‍ പുറത്തു നല്ല മേഘാവൃതമായിരിക്കും മിക്കവാറും, മാത്രവുമല്ല പഠിപ്പിക്കുന്നതും ഏതാണ്ട് അതെ ടോപ്പിക്ക് ആയിരുന്നെന്നു തോന്നുന്നു. എല്ലാത്തിനും സൌന്ദര്യം കിട്ടാന്‍ കാരണം ഈ ഓപ്പണ്‍ സ്റ്റേജ് ക്ലാസ്സ് തന്നെ ആയിരുന്നിരിക്കണം. അങ്ങിനെ എനിക്ക് മഴയുടെ ആദ്യ നിമിഷങ്ങളും, പിന്നെ നീല ആകാശവും ഒക്കെ ഇപ്പോഴും ഇഷ്ടമുള്ളതാണ്. സമയം കിട്ടിയാല്‍ ആകാശത്ത് നോക്കി നില്‍ക്കാനാണിഷ്ടം.
ഒരിക്കല്‍ എന്തോ കുപ്പിയോ മറ്റോ പൊട്ടി വീണപ്പോള്‍ പണ്ട് ഞാന്‍ സ്കൂളിലേക്ക് കാലെടുത്തു വെച്ച സമയം എന്നെ ഒരു വടിയുമായി പിന്തുടര്‍ന്ന അതെ പെണ്‍കുട്ടി എന്റെയൊപ്പം ചേര്‍ന്ന് അത് വാരാന്‍ വന്നു. പക്ഷെ ഞാന്‍ ഒറ്റയ്ക്ക് അത് വൃത്തിയാക്കി. അപ്പോള്‍ പെട്ടന് കുട്ടികളുടെ ഇടയില്‍ നിന്നും വന്നു എന്നോട് "സൂക്ഷിച്ചു, കൈ മുറിയാതെ.." ഓര്‍മച്ചെപ്പില്‍ ഇന്നും കേള്‍ക്കാം. പിന്നീട് കള്ളനും പോലീസും കളിക്കുമ്പോഴോ മറ്റോ, എന്നെ പിന്നില്‍ നിന്നും ഒരു കൂട്ടുകാരന്‍ തള്ളിയിട്ടു. നല്ല വേദനെയോടെ ഞാന്‍ കരഞ്ഞിരുന്നു. അവനോടു മനസ്സില്‍ അത്യാവശ്യം ദേഷ്യം തോന്നിയ സമയം.
പക്ഷെ ഞങ്ങള്‍ കൊച്ചു കൂട്ടുകാര്‍ അതൊക്കെ പൊറുത്തും മറന്നും പിന്നെയും കളിച്ചും കാലം നീക്കുമായിരുന്നു.
അങ്ങിനെ ഒരു പാട് രസമുള്ള .. സ്നേഹമുള്ള .. നൊമ്പരങ്ങള്‍ ഉള്ള .. അനുഭവങ്ങള്‍ തന്നത് ആ സ്റ്റേജ് ആയിരുന്നു.
ആ ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് ബന്ധങ്ങളുടെ വില മനസ്സിലാവാതെ ഒരു മരണ വാര്‍ത്തയുമായി എന്റെ കസിന്‍ എന്നെ വിളിക്കാന്‍ എത്തിയത്. ഞാന്‍ പോയി, അതെ സ്കൂളില്‍ തന്നെ എന്റെ കൂടെപിറപ്പുകളും ഉണ്ടായിരുന്നു. പിന്നെയുമുണ്ടായിരുനു കുടുംബത്തെ ഒരുപാട് പേര്‍ അതെ സ്കൂളില്‍, നമ്മള്‍ എല്ലാവരെയും സ്നേഹിച്ചിരുന്ന ഒരു പക്ഷെ ഞാന്‍ സ്നേഹിക്കതിരുന്നവര്‍ കാത്തിരുന്നു. എന്തായാലും സാധാരണ ഒരു മരണാനന്തര ചടങ്ങുകള്‍പ്പുരം ഒന്നും തോന്നിയില്ല അന്ന്. പില്‍കാലത്ത് സ്നേഹിക്കാന്‍ വിട്ടു പോയവരുടെ കൂട്ടത്തില്‍ എനിക്ക് എഴുതി മാറ്റെണ്ടി വന്നു ഇവരെയൊക്കെ. കാരണം ആര്‍ക്കും, എനിക്കും സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. എന്തായാലും ബന്ധങ്ങള്‍ അട്ടുപോകാന്‍ തുടങ്ങിയിരുന്നു അന്നെ. ഇപ്പോഴും അത് തുടരുന്നു, അഥവാ ഇനി അതിനു ബന്ധുക്കള്‍ ഇല്ലാതെയായി. പുതിയതായി വന്നവര്‍ എന്റെ ഭാര്യം കുട്ടിയും മാത്രം.
Comments
Post a Comment