Skip to main content

Posts

Showing posts from October, 2012

ഗള്‍ഫ്‌ എന്നാ പറുദീസ

ഗള്‍ഫ്‌ അന്നുമിന്നും എല്ലാവരുടെയും ജീവിത സൌഖ്യത്തിനു ആക്കം കൂട്ടുന്ന കേന്ദ്രമാണ്. പട്ടിണി പാവങ്ങളും ഇടത്തരക്കാരും മേല്തരക്കാരും എല്ലാവരും ഇവിടെ എത്തുന്നുണ്ട്. എല്ലാവര്ക്കും നിലവിലെ ജീവിത സാഹചര്യത്തില്‍ കാതലായ മാറ്റം ഉണ്ടാക്കലാണ് ആവശ്യം. ഗള്‍ഫില്‍ എത്തുന്നവര്‍ക്ക് തുടക്കത്തില്‍ ഭംഗിയുള്ള കാഴ്ചകള്‍ സമ്മാനിക്കുമെങ്കിലും മുന്നോട്ടുള്ള പ്രയാണത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വരുന്നു. പക്ഷെ ഇത് സാധാരണക്കാരനാണ് ഏറ്റവും കൂടുതല്‍ വിഷമം. ഇനി നാട്ടിലുള്ളവര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയുക, ഗള്‍ഫില്‍ ഉളവര്‍ അത്യധികം സുഖത്തിലും സന്തോഷതിലുമാണെന്നും, അവര്‍ കാശ് പൂഴ്ത്തി വെയ്ക്കുന്നുവെന്നുമോക്കെയാണ്. എന്തായാലും ഗള്‍ഫില്‍ തന്നെ ഉള്ള ഒരു തരം അസൂയയില്‍ കുശുമ്പ് ചേര്‍ത്ത രോഗം കണ്ടു വരാറുണ്ട്. ഇതിനും പുറമേ വേഗത്തില്‍ എങ്ങിനെ കാശുണ്ടാക്കമെന്നും അതിന്റെ ചാതികളും , ചിലപ്പോള്‍ കുഴിയില്‍ തന്നെയും ചാടുകെയും ചാടിക്കുകയും ഒക്കെ ചെയ്യുന്ന വിരുതന്മാരും ഉണ്ട് ഇക്കൂട്ടത്തില്‍. ഇവിടെയെങ്ങും പെടാതെ നന്നേ പ്രയാസപ്പെടുന്ന ഒരു വിഭാഗത്തെ പൊതുവെ എല്ലാവരും മനപ്പൂര്‍വ്വം തന്നെ ഒഴിവാകുകയാണ് പതിവ്. ഇടക്കിടക്കുള്ള പ്രവാസി മന്ത്രി പുന്ക

ഓടി തളരുന്നു

സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിഭവങ്ങളും വ്യാകുലതകളും, യാദനകളും, പ്രീണനവും പീഡനവും, പരാജയവും വിജയവും അങ്ങിനെ ഒരു പാടുണ്ട് പറയാന്‍, അഥവാ എഴുതാന്‍. ഒരു പാട് ജോലികളും ഇതിനെല്ലാം കൂടി ഇത്തിരി സമയവും, അത് തന്നെയാണ് മിക്കവരെയും പോലെ എന്നെയും അലട്ടുന്നത്. കുറച്ചു "ചൈന ബോളുകള്‍" കയ്യില്‍ നിന്നും വഴുതുന്നത് മാതിരിയാണ് പലപ്പോഴും പല ജോലികളും. മനസ്സില്‍ കുറിച്ചും, ചിലപ്പോള്‍ ടൈം ടേബിള്‍ ആക്കിയും അതൊക്കെ കൊണ്ട് നടക്കും. പക്ഷെ എങ്ങിനെയെങ്കിലും മേല്‍ പറഞ്ഞ പോലെ ആ ബോളുകള്‍ വഴുതി പോകും. ഇങ്ങനെ നിരവധി അനവധി ആവശ്യങ്ങളുടെ തീര്‍പ് നല്കിടാനാകാതെ ഞാന്‍ ആകെ ഓടി തളര്ന്നത് പോലെ ആയി.