ഗള്‍ഫ് അന്നുമിന്നും എല്ലാവരുടെയും ജീവിത സൌഖ്യത്തിനു ആക്കം കൂട്ടുന്ന കേന്ദ്രമാണ്. പട്ടിണി പാവങ്ങളും ഇടത്തരക്കാരും മേല്തരക്കാരും എല്ലാവരും ഇവിടെ എത്തുന്നുണ്ട്. എല്ലാവര്ക്കും നിലവിലെ ജീവിത സാഹചര്യത്തില്‍ കാതലായ മാറ്റം ഉണ്ടാക്കലാണ് ആവശ്യം. ഗള്‍ഫില്‍ എത്തുന്നവര്‍ക്ക് തുടക്കത്തില്‍ ഭംഗിയുള്ള കാഴ്ചകള്‍ സമ്മാനിക്കുമെങ്കിലും മുന്നോട്ടുള്ള പ്രയാണത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വരുന്നു. പക്ഷെ ഇത് സാധാരണക്കാരനാണ് ഏറ്റവും കൂടുതല്‍ വിഷമം. ഇനി നാട്ടിലുള്ളവര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയുക, ഗള്‍ഫില്‍ ഉളവര്‍ അത്യധികം സുഖത്തിലും സന്തോഷതിലുമാണെന്നും, അവര്‍ കാശ് പൂഴ്ത്തി വെയ്ക്കുന്നുവെന്നുമോക്കെയാണ്. എന്തായാലും ഗള്‍ഫില്‍ തന്നെ ഉള്ള ഒരു തരം അസൂയയില്‍ കുശുമ്പ് ചേര്‍ത്ത രോഗം കണ്ടു വരാറുണ്ട്. ഇതിനും പുറമേ വേഗത്തില്‍ എങ്ങിനെ കാശുണ്ടാക്കമെന്നും അതിന്റെ ചാതികളും , ചിലപ്പോള്‍ കുഴിയില്‍ തന്നെയും ചാടുകെയും ചാടിക്കുകയും ഒക്കെ ചെയ്യുന്ന വിരുതന്മാരും ഉണ്ട് ഇക്കൂട്ടത്തില്‍.
ഇവിടെയെങ്ങും പെടാതെ നന്നേ പ്രയാസപ്പെടുന്ന ഒരു വിഭാഗത്തെ പൊതുവെ എല്ലാവരും മനപ്പൂര്‍വ്വം തന്നെ ഒഴിവാകുകയാണ് പതിവ്. ഇടക്കിടക്കുള്ള പ്രവാസി മന്ത്രി പുന്കവന്മാരുടെ സന്ദര്‍ശനവും സാമൂഹിക സംഘടനകളുടെ യോഗങ്ങളും ഇവരുടെ പ്രശ്നത്തെ വേണ്ട വണ്ണം ശ്രദ്ധിക്കാറില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളമായിട്ടെ ഉണ്ടാകൂ.

Comments
Post a Comment