നിറക്കൂട്ടുകള്‍ ഒന്നും
ഇല്ലാത്ത ലോകത്ത് നിന്നും, വര്‍ണ്ണാഭമായ പ്രകൃതിയെന്ന ലോകെതെക്ക് പറിച്ചു
നട്ടപ്പോള്‍ മനസ്സ് എന്നത് എന്തെന്ന് പോലും അറിഞ്ഞിരുന്നില്ല. മങ്ങിയ കുറെ
കാഴ്ചകള്‍ മാത്രം. പിന്നീടെപ്പോഴോ ശബ്ദങ്ങള്‍ കേള്‍ക്കാനും കൂടെ
ഉള്ളവരെയൊക്കെ അറിയാനും തുടങ്ങി. ആദ്യ നാളുകളില്‍ പിച്ച വെച്ച്
നടക്കുമ്പോള്‍ കൂടെ ആരൊക്കെയോ ഉണ്ടായിരുന്നു. സങ്കടങ്ങള്‍ അറിയാതെ പക്ഷെ
സന്തോഷം മാത്രം പേറി കുറെ കാലം. പക്ഷെ പ്രകൃതിയിലെ വികൃതികള്‍ അതേറ്റു
വാങ്ങാതെ നിവര്‍ത്തിയില്ല. അങ്ങിനെ ഓര്‍മയില്‍ ഇടം നേടിയ സംഭവങ്ങളും
മറ്റും നടന്നു. ആശാന്‍ പള്ളികൂടവും, സ്കൂളും, ഓത്തു പള്ളിയും, കുറെ നല്ല
കൂട്ടുകാരും. കളികളും, അക്ഷരാഭ്യാസവുമായി അങ്ങിനെ മറ്റൊരു ലോകം. ആകാശവും
അതിന്റെ നീലിമയും, രാത്രിയിലെ നക്ഷത്രങ്ങളും കിളികളും ഒക്കെ
കൂട്ടുകാരായിരുന്നു. ബാലരമയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും
കൂടെയുണ്ടായിരുന്നു. ആദ്യമായി ഒരു "കാര്‍ട്ടൂണ്‍" കണ്ടത് ഓര്‍മയില്‍
എവിടെയോ തങ്ങി നില്പുണ്ട്. ടോം ആന്‍ഡ് ജെറി അതും കാസെറ്റ് പപ്പയുടേയും,
ടിവിയും വി സി പി യും പപ്പയുടെ ജ്യേഷ്ടന്റെയും. അത് കാണാനായി അവരുടെ
വീട്ടിലേക്കു പോകാന്‍ ഒരുങ്ങതിന്റെ രസം അതൊന്നു വേറെ തന്നെ ആയിരുന്നു. കാലം
പിന്നെയും കുറെ മുന്നോട്ടു പോയി. കൂട്ടുകാരും, കളികളുമായിരുന്നു ലോകം,
പക്ഷെ എപ്പോഴോ ജ്യേഷ്ടനോടൊപ്പം അമ്മച്ചിയോട് കൂടി നമസ്കാരവും മറ്റും
തുടങ്ങി. പരിചയ മുഖങ്ങള്‍ കൂടി കൊണ്ടിരുന്നു. പക്ഷെ പ്രായത്തിന്റെ
നെട്ടലുകളില്‍ എവിടെയൊക്കെയോ തപി തടഞ്ഞു വീണു പോയി. സ്കൂള്‍ അവസാനം,
കൂട്ടുകാരോടൊത്ത് കളിക്കാന്‍ മാത്രമായി ഒരു പാട് ദിവസങ്ങള്‍ കിട്ടി.
കമ്പ്യൂട്ടര്‍ എന്ന അത്ഭുതത്തെ എപ്പോഴോ കയ്യിലും കിട്ടി. വായ്നോക്കാനായി
സമയം കണ്ടെത്തേണ്ടി വന്നു. അങ്ങിനെ പ്രീ ഡിഗ്രി എത്തി. അത് ശരിക്കും പുതിയ
ഒരു ലോകമായിരുന്നു.
പിന്നീട് ഉണ്ടാക്കിയ സുഹൃദ് വലയം വലുതായി വന്നു. എല്ലാ ടീനേജ് കുസൃതികളോടും കൂടെ അങ്ങിനെ രണ്ടു വര്ഷം നീങ്ങികൊണ്ടിരുന്നു. ഇതിനിടയില്‍ കോളേജില്‍ റാഗിങ്ങും പിന്നെ ക്ലാസ്സ് കട്ട് ചെയ്യലും, എന്ന് വേണ്ട സ്കൂളിലെ പഴയ സുഹൃത്തുക്കളെ തന്നെ കൂടെ കിട്ടിയത് കൊണ്ട് അപരിചിതത്വം ഒന്നും തോന്നിയതുമില്ലായിരുന്നു. മണിമന്ദിരം എന്നാ ട്യുഷന്‍ സെന്റര്‍ മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. ഒരു പക്ഷെ പണ്ട് സ്കൂളില്‍ വെച്ച് മിണ്ടാതെ നടന്നിരുന്ന പലരും അവിടെ അടുത്ത സുഹൃത്തുക്കളായി. അങ്ങിനെ കുറെ സുഹൃത്തുക്കളുടെ വീട്ടില്‍ പോകുകയും ആ ബന്ധം നില നിര്‍ത്താന്‍ ശ്രമിച്ചും കൊണ്ടിരുന്നു. പിന്നെ എഞ്ചിനീയറിംഗ് എന്നൊരു മോഹം പണ്ടെപ്പോഴോ ഉണ്ടായിരുന്നതിനെ പൊടി തട്ടിയെടുക്കാന്‍ തീരുമാനിച്ചു. അങ്ങിനെ കൊല്ലത്ത് ക്രാഷ് കോഴ്സിനു മറ്റു ചില സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന്. അവിടെ അതിലും രസമായി തോന്നി, സ്വതന്ത്രായിരുന്നു, ക്ലാസ്സുകളില്‍ അല്ലാത്ത സമയങ്ങളിലൊക്കെ. പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്ന് ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ കുറെ മുതിര്‍ന്ന "പൌരന്‍"മാര്‍ ഉപദേശിക്കുമായിരുന്നു. അത് കൊണ്ട് തന്നെ നാട്ടില്‍ പോകാനും ഒരു ആവേശമായിരുന്നു. എന്തായാലും പരീക്ഷയൊക്കെ കഴിഞ്ഞപ്പോളെക്കും എന്തൊക്കെയോ കേസുകളില്‍ പെട്ട് റിസള്‍ട്ട് വൈകി. പഠനം അങ്ങിനെ എവിടെയും എത്താതെ കുടുങ്ങാതിരിക്കാന്‍ ചില കോളേജുകളിലും പൊളി ടെക്നിക്കിലുമൊക്കെ അഡ്മിഷന്‍ ആരാഞ്ഞു. എന്തായാലും വെച്ചൂച്ചിറ എന്ന കൊച്ചു ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അങ്ങിനെ ഭാഗ്യം സിദ്ധിച്ചു. അവിടെ കുറച്ചു നാള്‍ അറുമാദിച്ചങ്ങിനെ കഴിഞ്ഞു. അച്ചായന്റെ ഹോട്ടലും, പിന്നെ വൈകുന്നേരങ്ങളില്‍ അരുവിയില്‍ പോയുള്ള കുളിയും, ലേഡീസ് ഹോസ്റെലിനു മുന്നില്‍ ആ മണല്‍ പുറത്തു കിടന്നുള്ള കതിയ്ടിയും ഒക്കെ കൂടി ഒരു വന്‍ സംഭവമായിരുന്നു അവിടുത്തെ ജീവിതം. അവിടുത്തെ ജനങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു, വളരെ ചുരുങ്ങിയ ആളുകളുമായെ അന്ന് ഇടപെടാന്‍ സാധിച്ചുള്ളൂവെങ്കിലും. പ്രകൃതി രമണീയം എന്നൊക്കെ പറഞ്ഞാല്‍ അതായിരുന്നു അന്ന്. അങ്ങിനെ കേസും നൂലാമാലകളും ഒഴിഞ്ഞു എഞ്ചിനീയറിംഗ് കോളേജിലേക്ക്. ശരിക്കും ജീവിത്തിന്റെ ടെര്‍ണിംഗ് പോയിന്റ് എന്ന് പറയുന്നത് ഈ കാലഘട്ടമായിരുന്നു. ഒരു പാട് സുഹൃത്തുക്കള്‍ അതിലുമുപരി കുറെ അനുഭവങ്ങള്‍, പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍. ഒരു പക്ഷെ എല്ലാം കാണുന്നുണ്ടെങ്കിലും, ജീവിതത്തെ ഞാന്‍ ശരിയാം വണ്ണം കാണാന്‍ ശ്രമിച്ചിരുന്നില്ല. കോളേജിലെ സുഹൃത്തുക്കളെക്കാളുപരി ആ പ്രദേശത്തെ മറ്റു സാധാരണക്കാരായിരുന്നു. നമ്മുടെ നാട്ടിലെ ഒരു രീതിയെന്തെന്നാല്‍ അവനവന്റെ കാര്യം, മറ്റുള്ളവരെ സഹായിക്കുന്നതിനേക്കാള്‍ ഉപദ്രവിക്കനായിരുന്നു പലരും സമയം കണ്ടെത്തുക. എന്തായാലും കോഴിക്കോടും മലപ്പുറവുമൊക്കെ അതിനു അപവാദമായിരുന്നു. സ്നേഹിക്കാന്‍ അറിയുന്ന ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന കുറെ മനുഷ്യര്‍. ഒരു പക്ഷെ എന്റെയും ശൈലിയിലും രീതിയിലും ഒക്കെ ആ സംസ്കാരം ഇഴുകിച്ചേരാന്‍ തുടങ്ങിയിരുന്നു. കോളേജിലെ ടൂറും മറ്റും എന്നും ഓര്‍മയില്‍ തട്ടി നില്‍ക്കും. അത്രക്കും ആസ്വദിച്ചിരുന്നു ആ ലോകം. എന്തായാലും പിന്നീട് എടുത്തെറിയപ്പെട്ടത് കനലിലേക്കായിരുന്നു. ജീവിതമെന്ന യാഥാര്‍ത്യത്തിലേക്ക് !!

Comments
Post a Comment