ജീവനില്ലാത്ത എഴുത്തും
ജീവനുളള ജീവിതങ്ങളും
മതമുളള ജീവിതങ്ങളും
മതമുളള സേവകരും
ബോധമില്ലാത്ത മണ്ഡലങ്ങളും
ബോധമുളള തെറ്റുകളും
ആട്ടിയോടിക്കപ്പെടുന്ന പാവങ്ങളും
ആട്ടിപ്പായിക്കുന്ന പാപികളും
വേട്ടചെയ്യപ്പെടുന്ന ഇരകളും
വേട്ടചെയ്യുന്ന കാട്ടാളന്‍മാരും
അവകാശമുള്ള കമ്മീഷനും
അവകാശമില്ലാത്ത മനുഷ്യരും
നീതിയില്ലാത്ത ഭരണകൂടവും
നീതിതേടുന്ന ഇരകളും
വിഴുങ്ങുന്ന സാമ്രാജ്യവും
വിശക്കുന്ന മൂന്നംലോകവും
കൂലികൊടുക്കുന്ന കോര്‍പ്പറേറ്റും
കൂലിയെഴുതുന്ന കാളഗൂടവും
ഇനിയും ഉയരാത്ത ചിന്തകളും
ഇനിയും നനയാത്ത കണ്ണുകളും
മാനുഷികമേതുമില്ലാതെ അലറുയുന്ന ഹൃദയങ്ങളും മാനുഷികമോതുവാന്‍ അലയുന്ന വിപ്ലവങ്ങളും
എങ്ങുമെത്താതെ ഒടുവില്‍ മണ്ണില്‍ വീഴുന്നിതാ ജീവിതം!!
Comments
Post a Comment