അവള്‍ പറയുമ്പോള്‍ എനിക്ക് വേദനയുണ്ടായിരുന്നില്ല, കാരണം ശീതികരിച്ച മുറികളില്‍ നിനും ഉയരുന്ന ആവലാതികള്‍ പത്ര താളുകളിലെ ഏതെന്കിലും ഒരു കോളത്തില്‍ ഒതുങ്ങതെയുള്ളൂവെന്നു അറിയാം. പക്ഷെ ഇത്തവണ അങ്ങിനെ ആയിരുന്നില്ല. ഒന്നല്ല ഒരു പാട് പേര്‍, അവരുടെ അനുഭവം പങ്കു വെയ്ക്കുന്നു. അതും കണ്ണീരില്‍ നമ്മളെയും തള്ളിയിട്ടു കൊണ്ട്. നമ്മള്‍ മനുഷ്യരാണോ എന്ന് സ്വയം ചോദിച്ചു പോകുമാര് അവരുടെ വേദനകള്‍ നിരത്തുകായണവര്‍. പക്ഷേന്കില്‍ ഈ വേദന പോലും മിക്കപേരും വിറ്റ് കാശാക്കുന്നു എന്നത് സമൂഹത്തിന്റെ ജീര്‍ണ്ണതയുടെ ഏറ്റവും വലിയ തെളിവാണ്. സമാധാനം തേടി അവര്‍ ചെന്നെത്തുന്നത് പലതരം ചതികളില്‍ ആണ്. ചിലര്‍ മദ്യത്തിലും, മറ്റു ചിലര്‍ വേശ്യാലയത്തിലും, ചിലര്‍ ആള്‍ ദൈവങ്ങളുടെ കിടപ്പറയില്‍ പോലും എത്തുന്നു. പക്ഷെ ഇതിനൊക്കെ ചില നാമകരണങ്ങള്‍ ചെയ്യുന്നതോടെ സാമൂഹിക വിപത്തുകള്‍ "പൊതിക്കുള്ളിലാക്കുന്നു". പലരുടെയും തുടക്കവും ഒടുക്കവും പലതാണെലും വേദനകള്‍ ഏതാണ്ട് ഒന്നായിരുന്നു. അതില്‍ നിന്നും ഒരാളിലേക്ക് മാത്രം ഒന്ന് നോക്കിയേക്കാം.
എന്തായാലും അവളും അങ്ങിനെ ഒരു ഇരയായി പോയി. പക്ഷെ അവളിലെ നന്മ എപ്പോഴോ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ടാകും, ആ ആതുര സേവന - ആലയത്തില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചത്. കഴുകന്മാരെ പോലെ "ശവം" ആയാല്‍ പിന്നെ വേറൊന്നും ചോദിക്കെണ്ടെന്ന് കരുതി രക്ഷപ്പെട്ടു വരുന്നവരെ പോലും കാത്തു കിടക്കും ചിലര്‍. സ്ത്രീകള്‍ അതൊരു തരം കളിപ്പട്ടമാനോയെന്നു തോന്നും ഇത്തരം വേഴ്ചകള്‍ ഒക്കെ കണ്ടാല്‍. അവള്‍ക്കും അനുഭവം വ്യത്യസ്തമല്ല. കനിവിന്റെ ഒരിറ്റു നോട്ടം പോലും അവളെ വേദനിപ്പിച്ചു ഏറെ. ഏറെ പ്രയാസം നേരിട്ടത് ഫ്ലാഷ് മിന്നലുകളായിരുന്നു. അവര്‍ക്ക് കുത്തിയിരുന്ന് ചര്‍ദ്ധിക്കാന്‍ സത്യത്തില്‍ ഒരു "പെണ്ണ്" കൂടി, അത്ര തന്നെ. അവളുടെ ജീവിതമോ, കുട്ടികളുടെ ഭാവിയോ അവര്‍ക്കെന്നല്ല ആര്‍ക്കും ഒരു പ്രശ്നമാകില്ല. എഴുതാനും, മെഴുക് തിരി കത്തിക്കാനുമുള്ള മിടുക്ക് പൊതുവേ നമുക്ക് പ്രാക്ടിക്കല്‍ ജീവിതത്തില്‍ ഉണ്ടാവില്ലെല്ലോ..!!
ഇന്നിപ്പോള്‍ അവളും സാധരണ ജീവിതത്തിലേക്ക് കടന്നു വന്നു. അതിനു പ്രേരകം അവളുടെ ശുഭാപ്തി വിശ്വാസമായിരുന്നു. അവള്‍ക്കു തന്റെ കുട്ടികളെ നന്മയിലൂടെ കൈ പിടിച്ചു നടത്തിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. ഒരു പക്ഷെ പത്രങ്ങളിലും ചാന്നലുകളിലും വാഗ്ദാനം ചെയ്യുന്നതിലും ചില ദുരുദ്ദേശങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടത്രേ. അത് കൊണ്ടാനെല്ലോ ആര്‍ക്കും അതൊന്നും പാലിക്കാന്‍ സാധിക്കാഞ്ഞത്. അവള്‍ പറയും, ഒരു പക്ഷെ അത് വലിയ ഭാഗ്യമായെന്നു. കിട്ടിയാല്‍ താന്‍ പിന്നെയും "ചതികളില്‍" പെടുമായിരുന്നെനെയെന്നു.
എന്തോ എനിക്കും ആശ്വാസം, ഇവര്‍ക്കൊന്നും പബ്ലിസിറ്റി വേണ്ട സുഹൃത്തേ, പക്ഷെ ജീവിക്കാന്‍ അനുവദിക്കണം, ദയവു ചെയ്തു..![#renish]
Comments
Post a Comment