സിനിമയ്ക്ക് നിലവില്‍ സമൂഹത്തില്‍ ഒരു സ്പേസ് ഉണ്ട്. സിനിമ പലപ്പോഴും
പറഞ്ഞിരുനത് ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍ തന്നെയായിരുന്നു. പക്ഷെ
സാംസ്കാരിക 'കടന്നു കയറ്റങ്ങള്‍' നടന്നപ്പോള്‍ ജീവിതം 'പച്ചക്ക്'
പകര്‍ത്താം എന്ന രീതി രൂപപ്പെട്ടു. അപ്പോള്‍ പലരും ചിന്തിച്ചു 'സത്യം അല്ലെ
പച്ച മനുഷ്യര്‍ കാട്ടുന്നതും പറയുന്നതും തന്നെയല്ലേ ഇതൊക്കെയെന്നു'.
ഇവിടെ നിന്നും നമുക്ക് അല്പം മാറി ചിന്തിക്കാം, ഒരു കുട്ടി വളര്‍ന്നു വരുന്നതില്‍ രക്ഷകര്താക്കള്‍ക്ക് വലിയ പ്രാധാന്യം തന്നെയാണ്. ഇതില്‍ മാതാപിതാക്കള്‍ .. കൂട്ടുകാര്‍.. അധ്യാപകര്‍.. ആ കുട്ടിയുമായി നിരന്തരം ഇടപെടാന്‍ സാധ്യതയുള്ള എല്ലാ പേരും പെടും. അപ്പോള്‍ അവനുമായി ദിവസവും സംവദിക്കുന്ന സിനിമയെന്ന മാധ്യമത്തിനും അവന്റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയും. അവിടെ തിന്മകള്‍.. അത് മദ്യമോ, മദിരാഷിയോ എന്തുമാകട്ടെ നായക പരിവേഷതിലാനെന്കില്‍ പെട്ടെന്ന് അവന്‍ സ്വായത്തമാക്കാന്‍ ശ്രമിക്കും. ആരും പകര്തില്ലായെന്നു പറയുന്നത് ഒരു അന്ധന്‍ ആനയെ വര്‍ണ്ണിക്കും പോലെയാണ്. പലരും അതെ വേഷ പകര്ച്ചയില്‍ ആടില്ലെങ്കിലും മനസ്സില്‍ ഒരു ഇടം ആ വിഷയത്തിനു കൊടുത്തിട്ടുണ്ടാകും. നിലവാരം പുലര്‍ത്തുന്ന ഒരുപാട് സിനിമകള്‍ നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കപെടുന്നുണ്ട്.
സിനിമയുടെ ഒരു ഗുണം അതിനു സംവദിക്കാന്‍ ഒരു പ്രത്യേക സ്വഭാവമുള്ളവരെ ഒരുമിച്ചു കൂട്ടേണ്ട എന്നതും, അതിനു മനുഷ്യ മനസ്സുകളിലേക്ക് വേഗത്തില്‍ കടന്നു ചെല്ലാമെന്നുമുള്ളതാണ്. അത് കൊണ്ട് തന്നെ സിനിമ എന്നാ കല ശ്രഷ്ട്ടിക്കപെടുമ്പോള്‍ ഒരു പാട് മൂല്യങ്ങളുടെ മേല്‍ പലപ്പോഴും കത്രിക വെയ്കാന്‍ സാധ്യവുമല്ല. പക്ഷെ സിനിമകളുടെ കുത്തക മുതലാളിത്ത സ്വഭാവത്തിന്‍ മേലാകുന്നു. അത് കൊണ്ട് തന്നെ, മുതലാളിത്ത ചിന്തകളുടെ ഒരു പ്രേക്ഷണം ആയിരിക്കും പലപ്പോഴും സിനിമകള്‍. സാധാരണക്കാരന്റെ കഥ പറയുന്ന സിനിമകള്‍ വളരെ ചെറിയ തോതിലെ വിപണിയില്‍ ആരവം ഉണ്ടാക്കുകയുള്ളൂ. സിനിമ കല എന്നതിലുമപ്പുറം ബിസിനസ് തന്നെയാണ്. മറ്റു കലാരൂപങ്ങളിലും ഇപ്പോള്‍ അത് കാണാം. കാരണം അതിനൊക്കെ സിനിമയിലോ ടിവിയിലോ വലിയ ഇടം കിട്ടിയിരിക്കുന്നു. പല സത്യങ്ങളും സിനിമയിലൂടെ പുറത്തു കൊണ്ട് വാരാന്‍ സാധിക്കുമെങ്കിലും "കത്തി" കാട്ടി ഒഴിവാക്കപ്പെടുകയാണ് പതിവ്. അതെ സമയം പകപോക്കലുകള്‍ക്ക് ഹാസ്യ രൂപേണയും മറ്റും ധാരാളം സാധ്യതയും കിട്ടുന്നുണ്ട്. സമകാലീനത എന്നതിനെ എങ്ങിനെ കച്ചവടമാക്കാമെന്ന് പരീക്ഷിച്ചു വിജയിക്കുന്നവരാണ് സിനിമാക്കാര്‍. അവിടെ അവര്‍ സമൂഹത്തിന്റെ നന്മയെ കാണാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ തലമുറയെ സദാചാരത്തിന്റെ മെഴുകുതിരി പിടിപ്പിക്കാനെങ്കിലും സാധിക്കും.
ന്യൂ ജെനറേഷന്‍ എന്നത് ആപേക്ഷികം മാത്രമാണ്. 'പച്ചക്ക്' ' പറയുന്നതും കാണിക്കുന്നതും എല്ലാ കാലത്തും ഉണ്ടായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ അതിന്റെ തോത് വര്‍ദ്ധിച്ചുവന്നു മാത്രം. ഇത് സിനിമയെന്ന മാധ്യമത്തെ മാത്രം കുറ്റം പറയേണ്ടതല്ല, മറ്റു മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. നിസ്സാരമായി നമ്മള്‍ തള്ളി കളയുന്ന പലതും കൂടി ചേര്‍ന്നാണ് വലിയ ഒരു വിപത്തിനു വിത്ത് പാകുന്നത്. റിയാലിറ്റി ഷോ ഏതാണ്ട് ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നു. നന്നാവണം, മിടുക്കികളാകണം എന്നൊക്കെ പറഞ്ഞു കൊടുക്കുന്ന അതെ നാവു കൊണ്ട് അശ്ലീലം പറയാനും ചെയ്യാനും പ്രേരിപ്പിക്കുന്ന കച്ചവട സംസ്കാരം തന്നെയാണ് എല്ലാറ്റിനും കാരണം.

Comments
Post a Comment