എന്റെ ആവിഷ്കാര സ്വാതന്ത്ര്യം (എന്നെയും ചോദ്യം ചെയ്യപ്പെട്ടു):
വിഡ്ഢിത്തരങ്ങള്‍ എന്ന് ചില തത്വസംഹിതകളെ തള്ളി പറയുമ്പോളും നമ്മളൊക്കെ പലതരം തത്വസംഹിതകളില്‍ കഴിയുന്നവര്‍ തന്നെയാണ്. ചുരുക്കത്തില്‍ സത്യാസത്യ വിവേചനത്തിന്റെ പൂര്തീകരണമായി എനിക്ക് എന്റെ ഗ്രന്ഥമുണ്ട്. ആരോഗ്യകരമായ വിശകലനങ്ങളും, സംവാദങ്ങളും, സമരങ്ങളും അധര്‍മ്മതിനെതിരിലുള്ള ധര്‍മ്മത്തിന്റെ പോരാട്ടം തന്നെ ആയിരിക്കും. ചരിത്രം എന്നെങ്കിലും നിര്‍ണ്ണയിക്കും എല്ലാത്തിന്റെയും വാസ്തവം.
സ്നേഹവും, സമത്വവും, നീതിയും ഒരു വശത്തും ആവിഷ്ക്കാരസ്വാതന്ത്ര്യം, സദാചാര പോലിസിംഗ് തുടങ്ങിയവ മറുവശത്തും നിര്‍ത്തി ഭിന്നതയും അസഹിഷ്ണുതയും ഉണ്ടാക്കുന്നതിലും നല്ലത് എല്ലാത്തിനെയും നമുക്ക് നന്മയില്‍ ഉള്‍ക്കൊണ്ട് പരസ്പരം സ്നേഹിക്കാം. സത്യമാണെങ്കില്‍ നമുക്ക് എപ്പോഴും കൈ കോര്‍ക്കാം. അധികാരത്തിന്റെ മട്ടുപ്പാവില്‍ എത്താന്‍ ജനങ്ങളില്‍ പകയുടെയും വിദ്വേഷത്തിന്റെയും വിത്ത് പാകാതെ നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കണം. അതിനു എല്ലാവരും ഉപയോഗിക്കുന്ന "വിശാലതയിലേക്ക്" സ്വയം എത്തേണ്ടതുണ്ട്.
എല്ലാവരുടെയും തൃപ്തിയില്‍ എന്റെ ജീവിതം മറുപടി പറയുമോ എന്ന് അറിയില്ല, പക്ഷെ എന്റെ നാഥന്റെ തൃപ്തിക്കായി ഞാന്‍ ജീവിക്കുന്നു. അതൊരുപക്ഷേ എന്റെ വിപ്ലവമായിരിക്കാം
Comments
Post a Comment