Skip to main content

എന്റെ സൌഹൃദങ്ങള്‍ (ഈ മഴ തോരാതിരിക്കട്ടെ)

ഒരുപാട് പേര്‍ കുറിച്ചിട്ടതും വരച്ചു കഴിഞ്ഞതുമാണ് സൌഹൃദങ്ങള്‍. എന്നാലുമുണ്ട് ഓരോരുത്തര്‍ക്കും പറഞ്ഞു തീര്‍ക്കാനാകാത്ത അത്ര ആത്മ ബന്ധങ്ങളുടെ കഥകള്‍. എപ്പോഴൊക്കെയോ പലതും മനസ്സില്‍ കുറിച്ചിട്ടിരുന്നു. അത് വെള്ള തുള്ളികള്‍ കണക്കെ ഇറ്റു പോകുകയും   ചെയ്യും. എന്നാലും എപ്പോഴെന്കിലും ഫേസ് ബുക്കിലോ ബ്ലോഗ്ഗിലോ കുറിച്ചിടുമായിരുന്നു. മിക്കതും യാത്ര വേളകളില്‍ ഓര്‍മകളില്‍ തട്ടിയുണര്‍ന്ന ഏതെന്കിലും സംഭവങ്ങളായിരിക്കും.

 

ജീവിതം അത് ഒരു പ്രത്യേക വഴിതിരിവിലെതുമ്പോള്‍ അല്ലെങ്കില്‍ ചില നിമിഷം അതൊരു ഭാരമായി തോന്നുമ്പോള്‍ അതുമല്ലെങ്കില്‍ എപ്പോഴെന്കിലും തനിചാക്കപ്പെടുന്നതായി തോന്നിയാല്‍ അപ്പോളൊക്കെ ഓടിയെത്തും പഴയ സുഹൃത്തുക്കള്‍. ഇനിയും പറഞ്ഞു തീരത കഥകളും കേട്ട് മടുക്കാതാ കവിതകളുമായി അവരോടു ഒത്തുകൂടാന്‍ പിന്നെയും കൊതിയാകുന്നു. ഒരു വട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ തീരാ മോഹമുയരുന്നു. കാലം പക്ഷെ എല്ലാവരെയും പല ദിക്കുകളിലാകിയിരിക്കുന്നു. ചിലര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. പിണങ്ങിയും ഇണങ്ങിയും കുസൃതി കാണിച്ചും ഒക്കെ കടന്നു പോയാ ആ കാലം തിരിച്ചു വരുമോ ഇനിയും. ആ സൌഹൃദങ്ങള്‍ ഇപ്പോഴുമുന്ടെല്ലോ, പക്ഷെ ആ പ്രായം, ആ കലാലയ ജീവിതം പോയി മറഞ്ഞുവല്ലോ. അളിയനും മച്ചനുമായി എത്ര പേര്‍.. പെങ്ങന്മാരും, ഇടയ്ക്കു കാമുകിമാരും തകര്‍ത്താടിയ വേഷങ്ങള്‍ എത്രയാ. ആ നനുത്ത ദിവസങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. സൗഹൃദം, ഈ മഴ തോരാതിരിക്കട്ടെ.

friends clipart - Clip Art Library

Comments

Post a Comment

Popular posts from this blog

സ്റ്റാന്‍ഡേര്‍ഡ് IV ബി (അനുഭവങ്ങള്‍)

 ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്‌" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും  മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്‌" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു... അവള്‍ വരുന്ന നീല(?) വാന്‍ ചുറ്റിപറ്റി ചിലര്‍ "വിവരങ്ങള്‍" അന്വേഷിച്ചു കൊണ്ടിരുന്നു. അവള്‍ ആബ്സന്റ്റ്‌ ആയാല്‍ അന്നത്തെ ദിവസം എന്തൊക്കെയോ "ചര്‍ച്ചകള്‍" നടക്കുമായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത

ഓടി തളരുന്നു

സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിഭവങ്ങളും വ്യാകുലതകളും, യാദനകളും, പ്രീണനവും പീഡനവും, പരാജയവും വിജയവും അങ്ങിനെ ഒരു പാടുണ്ട് പറയാന്‍, അഥവാ എഴുതാന്‍. ഒരു പാട് ജോലികളും ഇതിനെല്ലാം കൂടി ഇത്തിരി സമയവും, അത് തന്നെയാണ് മിക്കവരെയും പോലെ എന്നെയും അലട്ടുന്നത്. കുറച്ചു "ചൈന ബോളുകള്‍" കയ്യില്‍ നിന്നും വഴുതുന്നത് മാതിരിയാണ് പലപ്പോഴും പല ജോലികളും. മനസ്സില്‍ കുറിച്ചും, ചിലപ്പോള്‍ ടൈം ടേബിള്‍ ആക്കിയും അതൊക്കെ കൊണ്ട് നടക്കും. പക്ഷെ എങ്ങിനെയെങ്കിലും മേല്‍ പറഞ്ഞ പോലെ ആ ബോളുകള്‍ വഴുതി പോകും. ഇങ്ങനെ നിരവധി അനവധി ആവശ്യങ്ങളുടെ തീര്‍പ് നല്കിടാനാകാതെ ഞാന്‍ ആകെ ഓടി തളര്ന്നത് പോലെ ആയി.