അവന്‍ നന്നേ കറുത്തിട്ടായിരുന്നു, ഒപ്പം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും.
ഒരു പാട് അലഞ്ഞു. അപ്പോളാണ് ഒരു സുഹൃത്ത് വന്നു പറയുന്നത്. പുതിയ
ഷോപ്പിംഗ് മാളില്‍ ആളുകള്‍ കൂടുന്നിടത്ത് ഒരു ചെറിയ വേഷം കെട്ടി നിന്നാല്‍
എണ്ണൂറ് രൂപ ലഭിക്കുമെന്ന്. അവന്റെ കണ്ണുകളില്‍ സന്തോഷം, വിശന്നാണേലും അത്
കഴിഞ്ഞു വീട്ടില്‍ ചെന്നിട്ട് അമ്മയ്ക്കൊപ്പം ഇരുന്നു വയര് നിറയെ ആഹാരം
കഴിക്കാമേല്ലോയെന്നോര്‍ത്ത്. അങ്ങിനെ പറഞ്ഞുറപ്പിച്ച പ്രകാരം അവന്‍ ആ
രൂപത്തില്‍ കയറി! ആകെ ഇരുട്ടാണ്. അതിന്റെ ഒരു ഭാഗത്ത് അല്പം ശ്വാസം
വിടാനും കണ്ണുകളുടെ ഭാഗത്ത് പുറത്തേക്കു കാണാന്‍ തക്ക രീതിയിലും ചെറിയ
ദ്വാരങ്ങള്‍ ഉണ്ട്. എന്തായാലും കണ്ണാടിയില്‍ കണ്ടപ്പോള്‍ അവനു തന്നെ
ഒരാശ്ചാര്യം ! കറുത്ത് മെലിഞ്ഞു കണ്ണുകള്‍ കുഴിഞ്ഞ താന്‍ കയറിയപ്പോള്‍
ഇതിനു ഇത്രെയും ഭംഗിയോ എന്ന്. അവന്‍ താഴത്തെ നിലയിലേക്ക് ജനങ്ങള്‍ കൂടുന്ന
ഭാഗത്തേക്ക് വന്നു നിന്ന്. അവന്‍ അതിശയിച്ചു നില്‍ക്കെ കുറെ കുട്ടികള്‍
ആര്‍ത്തു ചിരിച്ചു അവന്റെ അടുക്കലേക്ക് ഓടിയടുക്കുന്നു. ഒരു പക്ഷെ അവന്റെ
കണ്ണ് നനഞ്ഞിട്ടുണ്ടാകും, ഇത്രെയും വിരൂപനെന്നു ധരിച്ച എന്നെയാണോ ഇവര്‍
ഇത്രേ സ്നേഹത്തോടെയും സന്തോഷത്തോടെയും കെട്ടി പിടിക്കാന്‍ വരുന്നത്. ആകെ
ബഹള മയം, എല്ലാര്ക്കും അവന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണം,
സെല്ഫിക്കാലമല്ലേ. ആണും പെണ്ണും കുട്ടികളും ഒക്കെ അവനോടു ഇത്ര സ്നേഹത്തോടെ
സമീപിക്കുന്നത് ഇതാദ്യമാണ്. അവന്റെ ഉള്ളില്‍ ദൈവത്തോട് നന്ദി പറയാന്‍
തോന്നി. അവനും കുട്ടികളോടൊപ്പം ചാടിയും ഓടിയും രസിച്ചു. പക്ഷെ ചില
കുട്ടികള്‍ അവനെ കാണുമ്പോഴേക്കും കരയാന്‍ തുടങ്ങി.. ചിലര്‍ കുതറി ഓടാനും.
അവനു ഉള്ളില്‍ ഭയം തോന്നി. എന്താകും കാരണം. പക്ഷെ ഭയത്തെക്കാള്‍ അധികം
ആളുകള്‍ അവനെ കെട്ടിപ്പിടിക്കുന്നു എന്നറിഞ്ഞപ്പോള്‍ അവന്റെ സങ്കടം നീങ്ങി.
പക്ഷെ നിനച്ചിരിക്കാതെ ഒരു സമ്പന്ന കുടുംബം അത് വഴി വന്നു. കുട്ടികള്‍
അവന്റെ അരികിലേക്ക് ഓടുമ്പോള്‍ ആ സ്ത്രീ പെട്ടന്ന് തടഞ്ഞു ഒരു പുച്ച
ഭാവത്തോടെ അങ്ങോട്ടോന്നും അടുക്കരുതെന്നു ആക്രോശിച്ചു. അവനിപ്പോള്‍ ചുറ്റും
കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അതെ ചിലരോക്കെയും ഇവരെ പോലെ തന്നെ
പുച്ചതോടെയാണ് കാണുന്നതും. അവന്റെ മനസ്സ് ഒന്ന് ഉലഞ്ഞു. ദൈവമേ ഇനിയും എത്ര
നേരം ഞാന്‍ ഈ നില്പില്‍ തുടരണം. പിന്നീടവന് സമയം നീങ്ങിക്കിട്ടാനായി
പ്രാര്‍ത്ഥന. എങ്കിലും മിക്കപ്പോഴും കുട്ടികള്‍ അവനെ ചിരിപ്പിക്കുക തന്നെ
ചെയ്തു. ഒരു വേള അവജ്ഞയോടു നോക്കിയിരുന്ന ആളുകളുടെ ഇടയില്‍
നിന്നുമോരാശ്വാസമാണ് ഈ വേഷ പകര്‍ച്ച. പക്ഷേന്കില്‍ നമ്മുടെ ലോകം ഇത്രയും
ഹീനവുമാനെന്നു ഒരിക്കല്‍ കൂടി അവനു ബോധ്യപ്പെടുകയാണ് ഇപ്പോള്‍.
ജീവിക്കുന്നതിനിടയിലുള്ള വേഷപ്പകര്ച്ചയില്‍ ആളുകള്‍ തികച്ചും മനസ്സോ ഹൃദയമോ
കാണില്ല എന്ന് തീര്‍ച്ച. അവന്റെ കണ്ണീരിനു ആരും വില കൊടുക്കുന്നില്ല,
അവന്റെ പുറം മോടിക്കാണ് അവരുടെ സ്നേഹവും സന്തോഷവും കളികളും. എന്തായാലും
തന്റെ അന്നം അതിങ്ങനെ ആണേലും കിട്ടുമെല്ലോ എന്നോര്‍ത്ത് അവനാ ഇരുട്ട്
കൂടില്‍ തന്നെ ആ ദിവസം ചിലവഴിച്ചു.
ഞാന്‍ അവളെ ആദ്യമായി അറിയുന്നത് മനിഷിന്റെ കാമുകി എന്ന നിലയ്ക്കാണ്. അവനായിരുന്നു എനിക്ക് അവളുടെ ഇമെയില്‍ ഐ ഡി തന്നത്. അവന്‍ ആവശ്യപെട്ട പ്രകാരം ഞാന്‍ അവള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു, "മനിഷ് നിങ്ങളെ കുറിച്ച് ഒരു പാട് പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ സുഹൃത്താകാന്‍ ആഗ്രഹിക്കുന്നു." പിന്നെ നമ്മള്‍ സ്ഥിരമായി ഫേസ് ബുക്ക് ചാറ്റില്‍ സംസാരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വളരെ ഫോര്‍മല്‍ ആയിട്ടെ സംസാരിചിരുന്നുള്ളൂ. പഠനവും അത് പോലെയുള്ളതുമായ വിഷയങ്ങള്‍. പിന്നെ പിന്നെ അവളെ പറ്റി കൂടുതല്‍ അറിയാനും പരിചയിക്കാനും സാധിച്ചു. അവള്‍ നീളമുള്ള കുതിര വാല്‍ പോലെ മുടി കെട്ടി വെയ്ക്കുന്ന, കറുത്ത കണ്ണുകളുള, ചുണ്ടില്‍ ലിപ്സ്റ്റിക് ഇടാത്ത സൌന്ദര്യ വര്‍ദ്ധക കാര്യങ്ങളില്‍ അധികം ശ്രദ്ധിക്കാത്ത ആളാണെന്ന് മനസ്സിലായി. പേര് ശില്പ. സല്‍വാര്‍ കമ്മീസം ദുപ്പട്ടയും ധരിക്കുന്ന അവള്‍ ക്ലാസ്സ് റൂമില്‍ വളരെ അടുക്കും ചിട്ടയോടും അസ്സൈന്മെന്റ്സ് ഒക്കെ കൃത്യമായി ഫയല്‍ ചെയ്തു വെയ്ക്കുന്ന ഒരു പുസ്തക പുഴുവാണെന്ന് ധ്വനിപ്പിച്ചു. അവളുടെ മാതാപിതാക്കള്‍ക്ക് അവള്‍ നാണം കുണുങ്ങിയും ആണ്‍കുട്ടികളോട് അധികം ഇടപെടാ...
Comments
Post a Comment