അവളോട് പ്രേമമോന്നും തോന്നിയിട്ടില്ലായിരുന്നു. പക്ഷെ കാമ്പസ്
ലോകത് എല്ലാവരും പ്രേമിച്ചു നടക്കുന്നത് പോലെ തോന്നിയത് കൊണ്ടോ,
അല്ലെങ്കില്‍ വെറുതെ ആരോ പ്രകോപിപ്പിച്ചത് കൊണ്ടോ എപ്പോഴോ എന്നിലും അത്
പോലെ ഒന്ന് നാമ്പിട്ടു. എവിടുന്നു ചങ്ങായി, നമ്മളെയൊക്കെ ആരു
പ്രേമിക്കാന്‍. പ്രേമത്തിന് ഒരു പാട് നിര്‍വ്വചനങ്ങള്‍ ഉണ്ടെങ്കിലും, ഈ
പെമ്പിള്ളേര്‍ ഒരു തരം ഇരട്ട സ്വഭാവത്തില്‍ ആയിരുന്നുവെന്ന് ആയിടക്ക് ഒരു പത്രത്തില്‍
നിന്നും വായിച്ചിരുന്നു. ജീവിതത്തിന്റെ വേറിട്ട വഴികളിലൂടെയാണ് സ്വതവേ
ഞങ്ങള്‍ ചെക്കന്മാരും നടക്കുക. ഓരോന്നിലും "ത്രില്‍"
കണ്ടെതുന്നതിനായിരുന്നു മത്സരങ്ങളും. അങ്ങിനെ വെള്ളമടിക്കാത്തവര്‍ പോലും
വെള്ളമടിച്ച് തുടങ്ങി.
ഹോസ്റ്റല്‍ റൂമില്‍ ഒരിക്കല്‍ കിടക്കുന്നതിനു
മുന്‍പായി എന്റെ സുഹൃത്ത് എന്നോട് ലാതിയടിക്കവേ എന്റെ ഹൃദയത്തില്‍ ഒരു
ഗ്രീന്‍ സിഗ്നല്‍ ഇട്ടു, എന്നിട്ട് പറഞ്ഞു നിനക്കും ഒന്ന് പ്രേമിച്ചു
കൂടെയെന്നു. ഓ.. തളരാനുള്ളതല്ലെങ്കിലും മനസ്സില്‍ ആകെ ഒരു വേവലാതി. കാരണം
ഉണ്ട്, എപ്പോഴോ മനസ്സില്‍ ഒരു പെണ്‍കുട്ടിയുടെ മൃദു സ്വരവും, പുഞ്ചിരിയും,
സൌമ്യമായ പെരുമാറ്റവും വല്ലാതെ ആകര്‍ഷിച്ചിരുന്നു. എന്റെ ആകര്‍ഷണം
എത്രെയെന്നു അളന്നിട്ടില്ല. എന്തായാലും, അതിനെ ഞാനും മനസ്സില്‍ ഇട്ടു
താലോലിക്കാന്‍ തുടങ്ങി. എന്നില്‍ അത് പതിയെ സന്തോഷത്തിന്റെ തിരമാലകള്‍
അടിപ്പിച്ചു തുടങ്ങി. അവള്‍ അറിയാതെ ഞാന്‍ അവളെ പ്രേമിക്കുകയായിരുന്നു.
പ്രേമത്തിന്റെ ഒരു വണ്‍ വേ! ഞാന്‍ ഹോസ്റ്റലില്‍ എല്ലാരോടും പറയാതെ പറഞ്ഞു,
സുഹൃത്തുക്കളിലും ചിലര്‍ അറിഞ്ഞു.. അങ്ങിനെ എല്ലാ ബ്രാഞ്ച് കാരിലും കുറച്ചു
സുഹൃത്തുക്കള്‍ക്ക് അത് തമാശയായോ അല്ലാതെയോ ഒക്കെ അനുഭവപ്പെട്ടു.
ഒരിക്കല്‍ അവളെ പ്രേമിക്കുന്നതിനായി പിന്നാലെ നടന്ന മറ്റൊരു സുഹൃത്ത്,
എന്നോടൊപ്പം എന്റെ വീട്ടില്‍ എത്തിയിരുന്നു. അവന്റെ പ്രേമം തലയ്ക്കു
പിടിച്ചിരുന്നു. ഈ പ്രേമം പറിച്ചു നടുന്ന ഒന്നായിരുന്നില്ല, മാത്രവുമല്ല
അതിനു വെള്ളവും വളവുമൊക്കെ ഞാന്‍ മാത്രമല്ലേ ഇട്ടിട്ടുള്ളൂ! അവള്‍ക്കു
അതില്‍ യാതൊരു പങ്കുമില്ലെല്ലോ, അത് കൊണ്ട് തന്നെ എനിക്കങ്ങിനെ
ഒന്നുണ്ടെന്ന് പറഞ്ഞിരുന്നില്ല. എന്തൊക്കെയോ അവന്‍ ആവശ്യപ്പെട്ടിരുന്നു
അത്ര തന്നെ. എന്തായാലും അക്കാലത്ത് പഠനത്തില്‍ പിന്നോക്കം പോകാതെ ഞാന്‍
സ്വയം കാത്തു. പക്ഷെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് അകലം
പ്രാപിച്ചു, ആരൊക്കെയോ പറഞ്ഞറിഞ്ഞു അവലെന്നില്‍ നിന്നും
അതിഷ്ടപെടുന്നില്ലയെന്നു. ഹൃദയത്തില്‍ നിന്നും മിന്നല്‍ പിളരുകള്‍ പാഞ്ഞു.
ഇതൊക്കെ അവള്‍ക്കുണ്ടോ അറിയുന്നു. എന്തായാലും എന്റെ ഉള്ളില്‍ അവളായിട്ടു
ഒന്നിനും വിത്ത് പാകാഞ്ഞത് കൊണ്ട്, മനസ്സില്‍ ഏങ്ങലുകള്‍ തള്ളിയിട്ടും,
ഞാന്‍ രണ്ടും കല്പിച്ചു അവളോട് സൌഹൃദത്തിന്റെ പുതിയ വാക്കുകള്‍ കല്പിച്ചു
കൊടുത്തു. എന്തോ പിന്നീട്, ആ സ്ഥാനത് എന്റെ മുന്‍പ് പറഞ്ഞ സുഹൃത്ത് വന്നു
ചേരുകയും, എന്നിലെവിടെയോ അതൊളിഞ്ഞു പോകുകയും ചെയ്തു. അവളോടുള്ള സംസാരവും
പൊതുവേ കുറഞ്ഞു വന്നു. കാലം അങ്ങിനെ നീങ്ങി, നമ്മള്‍ പ്രേമിക്കാത്തവര്‍ക്ക്
വായ് നോട്ടമാണെല്ലോ ഹരം. എന്തായാലും അല്പമായെന്കിലും അത് എന്റെ പഠനത്തെ
ബാധിച്ചിരുന്നു, ഒരു പക്ഷെ ആരുമറിയാതെ. ഞാന്‍ പോലും ചിലയവസരങ്ങളില്‍
അറിഞ്ഞിരുന്നില്ല എന്റെ ചില മോശം സമയങ്ങള്‍ക്ക് കാരണം ആര്‍ക്കോ വേണ്ടി
പ്രേമിച്ച അവളായിരുന്നു എന്ന്. ഇന്നും കളിയാക്കനല്ലാതെ അത് ആര്‍ക്കും
സാരമായി തോന്നിയിട്ടില്ല. ഒരിക്കല്‍ ഒരു സുഹൃത്ത് അതെ കാമ്പസ്സില്‍
നിന്നും ഒരു കല്യാണാലോചന എന്നോട് പറഞ്ഞു, അക്കൂട്ടത്തില്‍ സ്വകാര്യമായി
പറഞ്ഞിതിങ്ങനെയാണ്.." നിനക്ക് ആ "ലുക്ക്" ഇല്ലാത്ത പെണ്ണിനെ മാത്രമേ
കിട്ടിയിരുന്നുള്ളോ അന്ന്.." അപ്പൊ സൌന്ദര്യം.. അത് പണ്ടുള്ളവര്‍ പറഞ്ഞത്
പോലെ തന്നെ, പ്രേമത്തിന് കണ്ണും മൂക്കുമൊന്നുമില്ലായെന്നു.. അല്ല, ഒരു
മണ്ണാങ്കട്ടയുമില്ല..!!
[കോളേജിന്റെ "അയവിറക്കല്‍" പംക്തിയില്‍ ഇട്ടതു]
അടിപൊളി ബ്രോ
ReplyDeleteThnq
Delete