ഒരു ഏഴാം ക്ളാസ്സുകാരന് അത്രയ്ക്ക് മോഹങ്ങളൊന്നും ഇല്ലായിരുന്നു. പതിവ് പോലെ സ്കൂളില്‍ പോകാതിരിക്കാനുള്ള അടവുകള്‍ പയറ്റി പല്ല് വേദനയാണെന്നും പറഞ്ഞു അന്നും ക്ളാസ് മുടക്കി. പക്ഷെ എന്ത് ചെയാന്‍, വാപ്പ ഇല്ലാത്ത ദുഖം അറിയിക്കാതെ വളര്‍ത്താന്‍ ആ ഉമ്മ ഒരു പാട് കഷ്ടപ്പെടുന്നുണ്ട്. അപ്പൊ വീണ്ടും സ്കൂളില്‍ പോകും. എന്തായാലും തട്ടീം മുട്ടീം, വാര്‍ഷിക പരീക്ഷ ഇങ്ങെത്തി. ഇനീപ്പോ എന്താണിപ്പോ എഴുതുക. ജയം അല്പം അകലയെയായിരുന്നു. കയ്യെത്തിപ്പിടിക്കാന്‍ ഒരു വര്ഷം കൂടി കടമെടുത്തു - ആയുസ്സില്‍ നിന്നും. അങ്ങിനെ വീണ്ടും അതെ ക്ലാസ്സില്‍, പക്ഷെ ഭയങ്കര നാണം ഉണ്ടിപ്പോള്‍. ക്ലാസ്സില്‍ പയ്യെ ആണ് കയറി വന്നതെങ്കിലും, പിറകിലെ ബെന്ചിലിരുന്നവരെ കണ്ടപ്പോള്‍ കണ്ണ് തള്ളി പോയിട്ടുണ്ടാകും. എല്ലാരുമുണ്ടെല്ലോ, അപ്പൊ ആ കൊച്ചു പ്രദേശത്തിന്റെ അനുഗ്രഹമായിരിക്കും ഈ തോല്‍വി..!
ഇത്തവണ എന്താന്നറിയില്ല, വിഷയങ്ങളില്‍ ഒക്കെ ഒരു അവഗാഹം ഉള്ള പോലെ, രണ്ടാം വര്ഷം അത് തന്നെ പടിക്കുന്നോണ്ടായിരിക്കാം. എന്തായാലും പഠനം അവന്‍ പോലുമറിയാതെ അങ്ങിനെ നടന്നു. അപ്പോഴും നാട്ടുകാര്‍ക്ക് കുരുതംകെട്ടവാന്‍ തന്നെ. ഒരു വിധം വേനല്‍ പരീക്ഷ ഇങ്ങെത്തി, സാധാരണ പോലെ തന്നെ വലിയ പ്രതീക്ഷയൊന്നും കൂടാതെ എഴുതി തടി സലാമാതാക്കി. അങ്ങിനെ വീണ്ടും അവധിക്കാലം എത്തി, എന്നും കളിക്കുമെന്കിലും അവധിക്കാലത്ത് ഉഷിരെറും. ഒടുവില്‍ ഫലം നോക്കാന്‍ മടിച്ചാണെലും പോയി, ഞെട്ടി.. ജയിച്ചിരിക്കുന്നു! ഇനീപ്പോ എന്താ ചെയ്ക, ഇത് വരെ യു പി സ്കൂലല്ലായിരുന്നില്ലേ, ഇനീപ്പോ സ്കൂളും മാറണം. എന്തായാലും ഇക്കാക്കനേം കൂട്ടി പുതിയ സ്കൂളില്‍ പോയി അഡ്മിഷന്‍ എടുക്കാന്‍. അവിടുത്തെ രീതികളൊക്കെ ബഹുകേമം. തൊട്ടടുത്ത കുട്ടിയെ പാനലില്‍ ചിലര്‍ ശാസിക്കുന്നത് കേട്ടപ്പോള്‍ നെഞ്ചോന്നു പിടഞ്ഞു. അവനോടും അത് തന്നെ പറഞ്ഞു. എന്തായാലും സ്കൂള്‍ ആദ്യ ക്ളാസ്സ് തുടങ്ങി. ഇത്തവണ അല്പം പേടിയൊക്കെ ഉണ്ടായിരുന്നു. ക്ളാസ്സില്‍, അവന്റെ അയല്‍ക്കാരായ ചില കുട്ടികളുമുണ്ടായിരുന്നു. അല്പം ആശ്വാസം തോന്നി. അങ്ങിനെ ഹിസ്റ്ററിയുടെ പീരിയഡ് എത്തി. മാഷ് ഒരു മീശക്കാരനായിരുന്നു, മാത്രവുമല്ല, ചിരി എന്തെന്ന് ആ മുഖം അറിഞ്ഞിട്ടില്ലെന്നു തോന്നുന്ന ഭാവം. എന്തായാലും മിണ്ടാതിരുന്നു ക്ളാസ്സില്‍. പഠിപ്പിച്ചു തുടങ്ങിയാല്‍ മാഷ് വേറൊന്നും ശ്രദ്ധിക്കില്ല, പഠിപ്പിക്കുന്നത് കുട്ടികള്‍ മനസ്സിലാക്കുന്നുണ്ടോ എന്ന് നോക്കും, എല്ലാരുമില്ലെന്കിലും ചില മുഖങ്ങളില്‍ നിന്നും മാഷ് അതൊക്കെ വായിച്ചെടുക്കും. നാളെ വരുമ്പോള്‍ ചോദിക്കുമെന്ന് പറഞ്ഞാണ് ക്ളാസ്സ് തീര്‍ക്കുന്നത്. എന്തായാലും പിറ്റേന്ന് പഠിച്ചിട്ട് വരണമെന്ന് എന്തോ മനസ്സില്‍ ഒരു തോന്നല്‍, ഭയന്നിട്ടാണോ അതോ മാഷിന്റെ ക്ലാസ്സില്‍ നിന്നും എന്തോ ഒരു ഊര്‍ജ്ജം കിട്ടിയോ. അങ്ങിനെ ഉമ്മ അവന്റെ ഇരുത്തം കണ്ടു ഞെട്ടി, അനക്കിതെന്തു പറ്റി പഹയാ എന്ന ഭാവം!. ഇപ്പൊ അവന്‍ പഴയ പോലെയല്ല. മാഷിക്ക് ഞെട്ടലോന്നും തോന്നിയില്ല, പക്ഷെങ്കില്‍ കൂട്ടുകാര്‍ക്കൊക്കെ അത്ഭുതം മറച്ചു വെയ്കാന്‍ സാധിരുന്നില്ല. എല്ലാരും അതിശയം മൂക്കത്ത് വിരല്‍ വെച്ച് തന്നെ പ്രകടിപ്പിച്ചു. ഇതൊക്കെ കണ്ടാല്‍ അവനുണ്ടോ ഇപ്പൊ അങ്കലാപ്പ്. അവന്‍ പഠനത്തില്‍ മികവ് കാട്ടാന്‍ തുടങ്ങി. ചരിത്ര ക്ലാസ്സ് അവന്റെ ചരിത്രം മെല്ലെ തിരുത്തി എഴുതാന്‍ തുടങ്ങി. അല്ല അവന്റെ ഭാവി പതിയെ തുറന്നു വന്നു...to b contd..
Comments
Post a Comment