[വെച്ചൂച്ചിറ പോളിയിലെ
ഓര്‍മ്മകള്‍ GPTV group]
വാശിയുള്ള പ്രണയങ്ങളും ഇല്ലാത്തതും മുളയ്ക്കും
മുന്‍പേ ഇല്ലാതാകുന്നതും ഒക്കെ ആയ പ്രണയങ്ങളുടെ കഥകള്ക്കാന് കലാലയം
കൂടുതലും സാക്ഷിയാകുക.വിദ്യാഭ്യാസത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍
എല്ലാവരെയും പോലെ കരിയര്‍ മുന്നില്‍ കണ്ടു എഞ്ചിനീയറിംഗ് എന്ട്രന്‍സ് എഴുതി
ഞാനും. പക്ഷെ ആ വര്ഷം എന്തോ കേസും നൂലാമാലകള്മായി റിസള്‍ട്ട് വരാന്‍
കാലതാമാസമെടുത്തു. എന്ന് വെച്ച് റിസള്‍ട്ടും നോക്കിയിരുന്നാല്‍ അധ്യന വര്ഷം
തന്നെ നഷ്ടപെടുമെന്നു കരുതി ഒടുവില്‍ പോളിടെക്നിക്കില്‍ അഡ്മിഷന്‍
എടുക്കാന്‍ പോയി. എന്തായാലും ഗവണ്മെന്റ് പോളിടെക്നിക് വെചൂചിറയില്‍
എത്തപ്പെട്ടു. അത്യാവശ്യം ദൂരമുണ്ട് നാട്ടില്‍ നിന്നും, പക്ഷെ പ്രകൃതി
ഭംഗിയില്‍ മുങ്ങിയിരിക്കുന്ന യാത്രാനുഭാവമായിരുന്നു അടൂര്‍ പത്തനംതിട്ട
റാന്നി വെച്ചൂച്ചിറ റൂട്ട്. മല കയറുംതോറും തണുപ്പേറി വന്നു. പക്ഷെ കോളേജ്
കണ്ടപ്പോള്‍ ഇത് വരെ പഠിച്ച സ്കൂളും കോളജും പോലെയല്ല, തീരെ ഭംഗിയില്ലാതെ,
വിസ്ഥാരമോ അല്ലെങ്കില്‍ ഇത്രെയും കുട്ടികളെ പഠിപ്പിക്കാനുള്ള സൌകര്യമോ
ഇല്ലാത്ത ഒരു കെട്ടിടം..! ബസ്സില്‍ കൂടെയുണ്ടായിരുന്നു ഒന്ന് രണ്ടു
പെണ്‍കുട്ടികളും അവിടെ തന്നെ ഇറങ്ങി. അവരും അഡ്മിഷനു വന്നതായിരുന്നു.
എന്തായാലും പരിചയ മുഖങ്ങള്‍ ഉണ്ടാവില്ലന്നു ഉറപ്പിച്ചു. പക്ഷെ സ്കൂളില്‍
എന്നോടൊപ്പം പഠിച്ച സുബി.. പിന്നെ ഞങ്ങളുടെ തന്നെ സീനിയര്‍ ആയ ജോജോ.
അപ്പോള്‍ താത്കാളികാശ്വാസമായി. എന്തായാലും ഇവിടെ തുടങ്ങാം അടുത്ത
ക്യാമ്പസ് ജീവിതം എന്നുറപ്പിച്ചു.
പിന്നീട് ഹോസ്റ്റല്‍ അന്വേഷിച്ചു നടന്നു, എവിടെ കിട്ടാന്‍ നമ്മള്‍ രണ്ടാമത്തെ ബാച്ച് ആണത്രേ. തത്കാലം എങ്ങിനെയെങ്കിലും ഏതെന്കിലും വീട്ടില്‍ പേയിംഗ് ഗെസ്ടോ ഒക്കെയായിട്ടു താമസിക്കണം. ഒടുവില്‍ അതിനും പരിഹാരമായി. പുതിയ കുറെ കൂട്ടുകാരുമൊത് ഷാജന്‍ എന്നാ സീനിയറിന്റെ പേരിലുള്ള ഒരു വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. എന്തായാലും എന്നെ അവിടെ ഉപേക്ഷിച്ചിട്ട് വീട്ടുകാരൊക്കെ പോയി കളഞ്ഞു. എല്ലാം പുതിയ മുഖങ്ങള്‍, സുബ്യാണേല്‍ വേറെയാണ് താമസ്സവും. പക്ഷെ പ്രീ ഡിഗ്രി എന്ന ഒരു ഡിഗ്രി ഉള്ളത് കൊണ്ട് അത്യാവശ്യം ധൈര്യമൊക്കെ വന്നിരുന്നു. കൂട്ടത്തില്‍ ശ്രീജിത്ത് ആയിരുന്നു നേതാവാകാന്‍ പറ്റിയ ആള്‍. അവന്‍ അവന്റെ ശൈലിയില്‍ 'തള്ളാ'ന്‍ തുടങ്ങി. നമ്മള്‍ അതൊക്കെ കേട്ടു ചിരിക്കാനും, കാരണം ഇനി മുതല്‍ എല്ലാരും ഇത് തന്നെയാണ് പയറ്റാന്‍ പോകുന്നതും. പക്ഷെ അതൊരു "ഐസ് ബ്രേകിംഗ്" ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഒന്ന് അടുത്തു.അന്ന് തന്നെ കുറെയേറെ തമാശകള്‍ അരങ്ങേറി. ചിലത് വെളിയില്‍ വിടാനും പറ്റൂല. ഒരു പക്ഷെ ഇത് വായിക്കുന്ന , അന്നതില്‍പങ്കാളികളായ എല്ലാര്ക്കും ഓര്മ ഉണ്ടാകും. എന്തായാലും ജീവിതത്തിന്റെ മറ്റൊരു എട് അവിടെ തുടങ്ങുകയായി. പ്രമോദും സീറോ നിതീഷും, രഞ്ജിത്തും[?], രതീഷും[?], രാജെഷേട്ടന്‍... അങ്ങിനെ അങ്ങിനെ കുറച്ചു പേരടങ്ങുന്ന ആ കൊച്ചു വീട് സുന്ദരമായിരുന്നു.നല്ല കൂട്ടുകാര്‍, പക്ഷെ എപ്പോഴോ സീനിയേഴ്സ് എന്നത് പേടിപ്പിക്കും പോലെയൊക്കെ തോന്നി. അതില്‍ പലരും പെട്ടന്നു അടുക്കുന്നവരായിരുന്നു. ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കണോ അതോ കടയില്‍ നിന്നുമാകണോ എന്നൊക്കെ തീരുമാനിക്കേണ്ടിയിരിക്കുന്നു. എന്തായാലും മുന്നോട്ടു പോകട്ടെ എന്ന് ഉറപ്പിച്ചു. ഷാജന്‍ വക ഒരു പാട്ട് പെട്ടി അവിടെ എത്തി. അത് ഇങ്ങനെ പാടും, അവധി ദിവസമായാല്‍ അതിലെ ചാന്തു പൊട്ടും ചന്കേലസ്സും.. എന്നാ വരികള്‍.. എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്. പിന്നെ ക്ലാസ്സില്‍ ബിജുവും പിന്നെ കുറെ നല്ല കൂട്ടുകാരും ഒരു പാട് തമാഷകള്‌മൊക്കെ ആയി. ആദ്യ ദിവസം മാത്രം ഒന്ന് പേടിച്ചിരുന്നു, കാരണം സീനിയേഴ്സ് 'എന്തൊക്കെയോ' കലാപരിപാടികള്‍ പ്ലാന്‍ ചെയ്തിരുന്നത്രേ. അങ്ങിനെ അആധ്യ കടമ്പകളൊക്കെ കടന്നു നല്ല ഒരു അന്തരീക്ഷം രൂപ പെട്ടു. അന്ന് ഇന്നും ഓര്‍മിക്കുന്ന പുഷ്പാമ്മാള്‍ ടീച്ചര്‍ ഒരിക്കല്‍ എന്നോട് എഴുന്നേറ്റു നില്‍കാന്‍ ആവശ്യപെട്ടു, ഒന്നുകില്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടണം, ഇല്ലേല്‍ ക്ലാസ്സില്‍ കയരെണ്ടാന്നു. ഹും.. ഇത് നല്ല പോല്ലപ്പയെല്ലോ, പത്തു പന്ത്രണ്ടു വര്‍ഷത്തെ ബൂര്‍ഷ്വാ വാസം കഴിഞ്ഞു ഒന്ന് സ്വതന്ത്രനായതാണ്, അതാഘോഷിക്കാനും സമ്മതിക്കുകേല.. പ്രായത്തിന്റെ വിവരക്കേടില്‍ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അനുസരിച്ച് പോന്നു. പിന്നെ അതെ പുഷ്പാമ്മാള്‍ ടീച്ചര്‍ എന്നെ കമ്പ്യൂട്ടര്‍ ലാബില്‍ വരാന്‍ ആവശ്യപെട്ടപ്പോള്‍, അല്പം അഹങ്കാരം തോന്നിയിരുന്നു. ക്ലാസ്സിലെ മറ്റു തമാശകളും അരങ്ങേരുന്നുണ്ടായിരുന്നു. ഇതിനടയില്‍ എപ്പോഴോ ഒരു കയ്യെഴുത്ത് പത്രവും അവിടെ വന്നിരുന്നു. പിന്നെ മത്സ്കാന്‍ (matskan) എന്നാ പെണ്‍ ഗ്രൂപ്പും രൂപപ്പെട്ടു. അവര്‍ എന്റെയും നല്ല കൂട്ടുകാരായി.സന്ധ്യ കഴിഞ്ഞാല്‍, ആമ്പിളെര്‍ പിന്നെ അലവലാതി ഷാജിയാകും. ലേഡീസ് ഹോസ്റെലിന്റെ മുന്നില്‍ വായി നോക്കി നില്‍ക്കും, അല്ലേല്‍ ആ മണല്‍ തിട്ടയില്‍ കിടന്നു ചളി അടിക്കും. അവധി ദിവസങ്ങളില്‍ അരുവിയിലേക്ക് ഒരു നടത്തമാ.. കുളിക്കാനാണത്രേ കുളിക്കാന്‍. അതും ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങള്‍ താമസിചിരുന്നതിന്റെ തൊട്ടടുത്തായിരുന്നു ആ ഹോട്റെലിന്റെ (പേര് പ്രിന്‍സ് എന്നോ മറ്റോ ആയിരുന്നോ..?) ഇറചിക്കൂട് അഥവാ പന്നികളെ കൊല്ലുന്ന സ്ഥലം, അത് എന്നും കാണുമായിരുന്നു. തലക്കടിച്ചു കൊല്ലുന്നത്.അങ്ങിനെ ദിവസങ്ങള്‍ നീങ്ങി, പരിചയങ്ങള്‍ കൂടി. കൂട്ട് കൂടാനും പിണങ്ങാനും ആളുകളായി. ഇതിനിടയില്‍ എപ്പോഴോ ആ ഗ്രാമവും എന്നെ സ്നേഹിച്ചു അല്ലെങ്കില്‍ ഞാന്‍ ആ ഗ്രാമത്തെയും ചില വ്യെക്തികളെയും സ്നേഹിച്ചു തുടങ്ങി. ഒരു തരം വല്ലാത്ത അടുപ്പമായിരുന്നു അന്നൊക്കെ എനിക്കാ ഗ്രാമതോട്. ഞാന്‍ കോഴിക്കോട് പോയോപ്പോഴും എന്റെ മനസ്സിലെ പച്ചപു വെച്ചൂച്ചിറ ആയിരുന്നു. കൂടുകാരില്‍ ചിലരൊക്കെ എനിക്ക് കതെഴുതുമായിരുന്നു. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു, ഞാന്‍ തിരുവനതപുരത്ത് വന്നപ്പോലും അവരില്‍ ചിലരെ കാണാനും ഒക്കെ ഭാഗ്യമുണ്ടായി. ഓര്‍ക്കുട്ടില്‍ നിന്നും പുഷ്പാമ്മല്‍ ടീച്ചറും ഇടയ്ക്കു പരിചയം പുതുക്കി, അതും എനിക്കാഘോഷമായിരുന്നു. വെചൂചിരയില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര അതും നല്ല അനുഭവങ്ങളായിരുന്നു. ഒരു പ്യാരി മോളോ മറ്റോ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. അവളെ എല്ലാരും കളിയാക്കുന്നതും(അതോ ഒലിപ്പിചിരുന്നതോ) ഒക്കെ ഇന്നും ഓര്‍മയിലുണ്ട്. ഞാന്‍ കുടുംബ സമേതം ഗെറ്റ് ടുഗേതെറിനു വന്നപ്പോള്‍ പക്ഷെ വെച്ചൂച്ചിറ ആകെ മാറിയിരിക്കുന്നത് പോലെ, അതോ ഞാന്‍ ഒരു പാട് അകന്നിരുന്നോ.. എന്തോ പഴയ ഒരു പ്രൌഡി എനിക്ക് അനുഭവിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ആ സ്നേഹിക്കുന്ന കൂട്ടുകാരുടെ മുഖത്തെ ചിരിയും ഒക്കെ എന്നെ വീണ്ടും 'ക്ലാസ്സില്‍' ഇരുത്തി..മൂന്നു മാസം സമ്മാനിച്ച സ്നേഹവും അനുഭവങ്ങളും ഇന്നും മരിക്കാത്ത ഓര്‍മകളായി ഞാന്‍ തലോടുന്നു. പലരോടും ഞാന്‍ അതെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നെ എത്ര പേര്‍ക്കറിയാം എന്നറിയില്ല.. പക്ഷെ എനിക്ക് ആ ഗ്രാമത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നു ഒരിക്കല്‍.. ഞാന്‍ പ്രണയിച്ചിരുന്നു ....ആരും അറിയാതെ ആ കൊച്ചു ഗ്രാമത്തെ..NB:പേരുകള്‍ എല്ലാം ഓര്‍ക്കുന്നില്ല.. അത് കൊണ്ട് തന്നെ ഓര്‍മയില്‍ ഉള്ളതും 'തള്ളു'ന്നില്ല..:)
Comments
Post a Comment