കരിയിലയും മണ്ണാങ്കട്ടയും കൂടി കാശിക്കു പോയ പോലെയാണ് ഇലക്ഷന്‍ പ്രചരണം.
ഒരു പക്ഷം മറു പക്ഷത്തെ പ്രതിപക്ഷ ബഹുമാനം പോലും കൊടുക്കാതെ നിലത്തിട്ടു
ചവിട്ടി മെതിക്കും. അന്നേരം പുങ്കവന്മാര്‍ക്ക് സാധാരണക്കാരന്റെ പ്രശ്നം
സ്വന്തം "കീശയുടെ" പ്രശ്നമായി മാറുന്നു. അവര്‍ വാ തോരാതെ കോരന് കഞ്ഞി
കിട്ടാനായി വാദിക്കും. അഴിമതിയുടെ ചുരുളുകള്‍ പ്രതിപക്ഷത്തെ
ചൊടിപ്പിക്കാനായി നിവര്‍ത്തും.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി തീവ്രവാദികളെന്നു പറഞ്ഞു കഴിയുക കൂടി
ചെയ്‌താല്‍ എല്ലാം ശുഭം. അന്നവും പിന്നെ തീവ്രവാദത്തിനെതിരില്‍ കുറച്ചു
വെടിയും കഴിഞ്ഞാല്‍ ഇലക്ഷന്‍ കൊഞ്ഞണം പൂര്‍ത്തിയായി. ഭരണങ്ങാനത്ത്
എത്തിയാല്‍ പിന്നെ "ടൈം" ഉണ്ടാകുകേല. വന്‍കിട "കുത്തകകള്‍" പിന്നെ
അരികിലും, കൊരന്മാര്‍ പെരുവഴിയിലും. നിവര്തിയത് പഴയ പോലെ ചുരുട്ടും,
തീവ്രവാദ വേട്ടയുടെ പേരില്‍ കുറെ പേര്‍ ജയിലില്‍, കോരന് കുമ്പിളില്‍ തന്നെ
കഞ്ഞി അങ്ങിനെ മഴയത്ത് അവര്‍ കാശിക്കു പോയത് പോലെയായി. ജനം, അവര്‍ ഇത്തിരി
പോലും ആയുസ്സില്ലാത്തവരുടെ കൂട്ടുകാരായി വീണ്ടും വഞ്ചിക്കപെടുന്നു.

Comments
Post a Comment