ഒരുപാട് പേര്‍ കുറിച്ചിട്ടതും വരച്ചു കഴിഞ്ഞതുമാണ് സൌഹൃദങ്ങള്‍. എന്നാലുമുണ്ട് ഓരോരുത്തര്‍ക്കും പറഞ്ഞു തീര്‍ക്കാനാകാത്ത അത്ര ആത്മ ബന്ധങ്ങളുടെ കഥകള്‍. എപ്പോഴൊക്കെയോ പലതും മനസ്സില്‍ കുറിച്ചിട്ടിരുന്നു. അത് വെള്ള തുള്ളികള്‍ കണക്കെ ഇറ്റു പോകുകയും ചെയ്യും. എന്നാലും എപ്പോഴെന്കിലും ഫേസ് ബുക്കിലോ ബ്ലോഗ്ഗിലോ കുറിച്ചിടുമായിരുന്നു. മിക്കതും യാത്ര വേളകളില്‍ ഓര് മകളില്‍ തട്ടിയുണര്‍ന്ന ഏതെന്കിലും സംഭവങ്ങളായിരിക്കും. ജീവിതം അത് ഒരു പ്രത്യേക വഴിതിരിവിലെതുമ്പോള്‍ അല്ലെങ്കില്‍ ചില നിമിഷം അതൊരു ഭാരമായി തോന്നുമ്പോള്‍ അതുമല്ലെങ്കില്‍ എപ്പോഴെന്കിലും തനിചാക്കപ്പെടുന്നതായി തോന്നിയാല്‍ അപ്പോളൊക്കെ ഓടിയെത്തും പഴയ സുഹൃത്തുക്കള്‍. ഇനിയും പറഞ്ഞു തീരത കഥകളും കേട്ട് മടുക്കാതാ കവിതകളുമായി അവരോടു ഒത്തുകൂടാന്‍ പിന്നെയും കൊതിയാകുന്നു. ഒരു വട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ തീരാ മോഹമുയരുന്നു. കാലം പക്ഷെ എല്ലാവരെയും പല ദിക്കുകളിലാകിയിരിക്കുന്നു. ചിലര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. പിണങ്ങിയും ഇണങ്ങിയും കുസൃതി കാണിച്ചും ഒക്കെ കടന്നു പോയാ ആ കാലം തിരിച്ചു വരുമോ ഇനിയും. ആ സൌഹൃദങ്ങള്‍ ഇപ്പോഴുമു...
A thousand stories, incidents, opinions to write here.
Comments
Post a Comment