ജീവിതത്തിനു ഓരോരുത്തരും ഓരോ അർഥങ്ങൾ ആണ് കൊടുത്തിട്ടുണ്ടാകുക. എനിക്കും അങ്ങിനെ തന്നെ, പക്ഷെ ഓരോ ഘട്ടത്തിലും ആ അർഥങ്ങൾ മാറി കൊണ്ടിരുന്നു. സ്കൂളും,കോളേജും കഴിഞ്ഞു ജീവിതത്തിന്റെ കനൽ വഴിയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ ഉണ്ടായിരുന്ന സ്വപ്നങ്ങളും ചിന്തകളും ഒരുപാടൊരുപാട് മാറിയിരിക്കുന്നു. ഒത്തിരി സന്തോഷങ്ങളും ദുഖങ്ങളും വന്നു പോയിരിക്കുന്നു. അപ്രതീക്ഷിതമായ മാപ്പു പറച്ചിലുകളും - പിന്നെയും കാലം കരുതി വെച്ച ശാപങ്ങളും - അറിയില്ല സങ്കടങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരിക്കുന്നു ജീവിതം !
സ്വത്തെന്ന് പറയാൻ മക്കൾ മാത്രം. പക്ഷെ സ്വന്തം പകുതിയായ ഭാര്യ തന്നെയാണ് സത്യത്തിൽ മുന്നോട്ടു പോകാൻ ഒരു തിരി. അത് പക്ഷെ ഈഗോയുടെ ഈ കാലത്തു ആർക്കും കാണാൻ കഴിയില്ലല്ലോ. സാമൂഹിക മാധ്യമങ്ങളും മൊബൈലും ജീവിതത്തെ ചില്ലറയൊന്നുമല്ല പരിക്കേൽപ്പിച്ചത്. വീടും സ്ഥലവും പിന്നെ ഒരു കടയും, അതൊക്കെ വന്നും, ചിലതിനു കുറവും സംഭവിച്ചിരിക്കുന്നു. ബന്ധങ്ങളും, സൗഹൃദങ്ങളും കൂടുകെയോ ചെയ്തിരിക്കുന്നു. ഞാൻ എന്നിലേക്ക് മാത്രം ഒതുങ്ങുവാൻ ശ്രേമിച്ചു. ഇല്ല, ഞാനും അവളും മക്കളും - അതിലേക്കു വരണം ജീവിതം. എന്നാലും, മനസ്സിന്റെ മന്ത്രം മറ്റാരും കേൾക്കതില്ലല്ലോ. ഇപ്പൊ ജീവിതം, ചിന്തകളിൽ മാത്രം നീങ്ങുന്നു. എത്രെയോ വട്ടം പുനർജനിച്ചിരിക്കുന്നു. എന്നിട്ടും,അവൾക്കും ഇത്തിരി അനുകമ്പ വരുന്നില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങൾ മാത്രം ജീവിതത്തിൽ ഉള്ളത് പോലെ. സത്യത്തിൽ രണ്ടാളും പരസ്പര പൂരകങ്ങളാണ് , അങ്ങിനെയേ ജീവിക്കാൻ കഴിയൂ, ഇല്ലെങ്കിൽ ഒരു തരം അനാഥത്വം ബാധിക്കും. ഇല്ല, ഒക്കെ മറികടന്നു ജീവിക്കണം, അതിന്നു ഇപ്പൊ തടസ്സം, "ക്ഷമയുടെ" കുറവ് മാത്രമേ ഉള്ളൂ. അതിനു മനുഷ്യന് മനസ്സിലാക്കാൻ എവിടെ നേരം?
പക്ഷെ എത്ര ചിന്തിച്ചാലും, കണ്ണടച്ചാലും ഒക്കെ അവളുടെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ടു കാലം കഴിച്ചു കൂട്ടുകയല്ലാതെ എന്ത് ചെയ്യാൻ.
നന്മകളുടെ എന്തെങ്കിലും അംശം ഒരിക്കൽ ജീവിതത്തിന്റെ പുതിയ സുവർണ്ണ കാലം തിരിച്ചു പിടിക്കുമെന്നു വിശ്വസിക്കട്ടെ.

Comments
Post a Comment