Skip to main content

Posts

ഗള്‍ഫ്‌ എന്ന പറുദീസ

ഗള്‍ഫ്‌ അന്നുമിന്നും എല്ലാവരുടെയും ജീവിത സൌഖ്യത്തിനു ആക്കം കൂട്ടുന്ന കേന്ദ്രമാണ്. പട്ടിണി പാവങ്ങളും ഇടത്തരക്കാരും മേല്തരക്കാരും എല്ലാവരും ഇവിടെ എത്തുന്നുണ്ട്. എല്ലാവര്ക്കും നിലവിലെ ജീവിത സാഹചര്യത്തില്‍ കാതലായ മാറ്റം ഉണ്ടാക്കലാണ് ആവശ്യം. ഗള്‍ഫില്‍ എത്തുന്നവര്‍ക്ക് തുടക്കത്തില്‍ ഭംഗിയുള്ള കാഴ്ചകള്‍ സമ്മാനിക്കുമെങ്കിലും മുന്നോട്ടുള്ള പ്രയാണത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വരുന്നു. പക്ഷെ ഇത് സാധാരണക്കാരനാണ് ഏറ്റവും കൂടുതല്‍ വിഷമം. ഇനി നാട്ടിലുള്ളവര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയുക, ഗള്‍ഫില്‍ ഉളവര്‍ അത്യധികം സുഖത്തിലും സന്തോഷതിലുമാണെന്നും, അവര്‍ കാശ് പൂഴ്ത്തി വെയ്ക്കുന്നുവെന്നുമോക്കെയാണ്. എന്തായാലും ഗള്‍ഫില്‍ തന്നെ ഉള്ള ഒരു തരം അസൂയയില്‍ കുശുമ്പ് ചേര്‍ത്ത രോഗം കണ്ടു വരാറുണ്ട്. ഇതിനും പുറമേ വേഗത്തില്‍ എങ്ങിനെ കാശുണ്ടാക്കമെന്നും അതിന്റെ ചാതികളും , ചിലപ്പോള്‍ കുഴിയില്‍ തന്നെയും ചാടുകെയും ചാടിക്കുകയും ഒക്കെ ചെയ്യുന്ന വിരുതന്മാരും ഉണ്ട് ഇക്കൂട്ടത്തില്‍. ഇവിടെയെങ്ങും പെടാതെ നന്നേ പ്രയാസപ്പെടുന്ന ഒരു വിഭാഗത്തെ പൊതുവെ എല്ലാവരും മനപ്പൂര്‍വ്വം തന്നെ ഒഴിവാകുകയാണ് പതിവ്. ഇടക്കിടക്കുള്ള പ്രവാസി മന്ത്രി പുന്ക...

ഓടി തളരുന്നു

സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിഭവങ്ങളും വ്യാകുലതകളും, യാതനകളും, പ്രീണനവും പീഡനവും, പരാജയവും വിജയവും അങ്ങിനെ ഒരു പാടുണ്ട് പറയാന്‍, അഥവാ എഴുതാന്‍. ഒരു പാട് ജോലികളും ഇതിനെല്ലാം കൂടി ഇത്തിരി സമയവും, അത് തന്നെയാണ് മിക്കവരെയും പോലെ എന്നെയും അലട്ടുന്നത്. കുറച്ചു "ചൈന ബോളുകള്‍" കയ്യില്‍ നിന്നും വഴുതുന്നത് മാതിരിയാണ് പലപ്പോഴും പല ജോലികളും. മനസ്സില്‍ കുറിച്ചും, ചിലപ്പോള്‍ ടൈം ടേബിള്‍ ആക്കിയും അതൊക്കെ കൊണ്ട് നടക്കും. പക്ഷെ എങ്ങിനെയെങ്കിലും മേല്‍ പറഞ്ഞ പോലെ ആ ബോളുകള്‍ വഴുതി പോകും. ഇങ്ങനെ നിരവധി അനവധി ആവശ്യങ്ങളുടെ തീര്‍പ് നല്കിടാനാകാതെ ഞാന്‍ ആകെ ഓടി തളര്ന്നത് പോലെ ആയി. എന്നാലും, എവെങ്കിടെയെങ്കിലും ചിലപ്പോൾ ഒന്ന് കുത്തി കുറിച്ചിടും, പിന്നെ അതിവിടെ വന്നെഴുതും. വായനയും എഴുത്തുമൊക്കെ കാലം ചെല്ലുന്നതു പോലെയാണ്. പക്ഷെ നമ്മളെ മനുഷ്യൻ എന്ന വ്യവസ്ഥയിലേക്കു  ഇവ രണ്ടിനും ചിലപ്പോൾ സാധിക്കും. ഞാനും ഓടുന്നു, തളരാതെ!

സ്റ്റാന്‍ഡേര്‍ഡ് IV ബി (അനുഭവങ്ങള്‍)

 ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്‌" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും  മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്‌" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു... അവള്‍ വരുന്ന നീല(?) വാന്‍ ചുറ്റിപറ്റി ചിലര്‍ "വിവരങ്ങള്‍" അന്വേഷിച്ചു കൊണ്ടിരുന്നു. അവള്‍ ആബ്സന്റ്റ്‌ ആയാല്‍ അന്നത്തെ ദിവസം എന്തൊക്കെയോ "ചര്‍ച്ചകള്‍" നടക്കുമായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത...

മാസിക

 അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.  പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിച്ചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളു...