Skip to main content

Posts

Showing posts from July, 2020

സ്നേഹക്കൂടാരം

ഓര്‍മകളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു അവര്‍ വീണ്ടു വന്നപ്പോള്‍ ഇതിവിടെ കുറിക്കാന്‍ തോന്നുന്നു.എല്ലാവര്ക്കും പരസ്പര സ്നേഹവും സന്തോഷവും ആയിരുന്നു അന്നാളുകളില്‍. ഫേസ്ബുക്ക് അഥവാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വിദ്വേഷം പരത്തുന്നു എന്നൊരു അപവാദം ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. ഞാന്‍ മനസ്സിലാക്കിയത് അത് സത്യമല്ല എന്നാണ്. നമ്മള്‍ അന്നും ഇന്നും മനുഷ്യരെ സ്നേഹിക്കുകയും, സത്യത്തെ അസ്സത്യത്തിന്മേല്‍ ഉള്കൊല്ലുകയും ചെയ്യുന്നവരാണ്.സ്കൂളില്‍ പഠിക്കുന്ന കാലം, അതൊരു സംഭവം തന്നെയായിരുന്നു. എല്ലാ കൂട്ടുകാരും ഇടപഴകാനും മറ്റുമായി ഡിവിഷന്‍ മാറ്റുമായിരുന്നു അവസാനത്തെ മൂന്നു വര്ഷം. എന്തായാലും അത് കാരണം മറ്റു ഡിവിഷനുകളിലെ കുട്ടികളെ കൂടുതല്‍ അറിയാനും സഹയാകമായി. ഞങ്ങള്‍ വെക്കേഷന്‍ സമയം ആരുടെയെങ്കിലും വീടുകളില്‍ പോയിരുന്നു. പത്താം തരത്തിലായിരുന്നു ഒരു പക്ഷെ ഞാന്‍ എല്ലാവരുമായി കൂടുതല്‍ അടുതതെന്നു തോന്നുന്നു. നമ്മള്‍ തോമാച്ചന്റെ വീട്ടില്‍ പോയി.. കട്ടന്‍ അടിച്ചു. പിന്നെ അന്നത്തെ ചില കുസൃതികളില്‍ ചിലതിനു സ്വയം അവസരമൊരുക്കി. ബീഡി കണക്കെ പേപ്പര്‍ ചുരുട്ടി വലിച്ചു നോക്കിയിരുന്നു. പിന്നെ പത്താം ത...

പാപികള്‍ കല്ലെറിയുമ്പോള്‍

അവന്‍ അങ്ങനെ നടക്കവേ അനീതി കാണുകയുണ്ടായി. ഉടനെ അവന്‍ മുന്നോട്ടു നീങ്ങി.. ചില വാതിലുകള്‍ മുട്ടി. അപ്പോള്‍ അവരുടെ ചോദ്യം - അത് അനീതിയാണെന്ന് നിനക്കെങ്ങിനെ അറിയാം. എന്റെ ദൈവം എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നു അവന്‍ മറുപടി പറഞ്ഞു. എല്ലാവരും അവനെ കളിയാക്കി. അവന്റെ വേഷത്തെയും വിശ്വാസത്തേയും അവര്‍ പുച്ചിച്ചു. എന്നിട്ട് അവര്‍ അതിനെ ന്യായീകരിക്കുകയും ഇവിടെ നീതി നടക്കുന്നുവെന്നു എഴുതിപിടിപ്പിക്കുകയും ചെയ്തു..! അവനു ബോധ്യമായി താന്‍ മുട്ടിയ വാതിലുകലോന്നും തന്നെ തന്നെ അന്ഗീകരിക്കില്ലായെന്നു. ഒടുവില്‍ അവന്‍ സ്വയം പ്രഖ്യാപിച്ചു. ജനങ്ങളില്‍ പല പക്ഷക്കാരുണ്ടായി. നീതിക്ക് വേണ്ടിയിറങ്ങാന്‍ ചിലര്‍ ധൈര്യം കാണിച്ചു. ചിലര്‍ പരോക്ഷമായും. ചിലരാകട്ടെ അനീതിക്ക് വേണ്ടി കൊപ്പുകള്‍ കൂട്ടി കൊണ്ടേയിരുന്നു. അവര്‍ അനീതിയെ ന്യായീകരിക്കുവാന്‍ ശ്രമിച്ചു. അവന്‍ താന്‍ കണ്ട സത്യം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അനീതിയുടെ വക്താക്കള്‍ അത് കേട്ടതായി ഭാവിച്ചില്ല. പക്ഷെ അനുഭവങ്ങള്‍ ചിലത് അന്ഗീകരിപ്പിക്കുക തന്നെ ചെയ്തു. പക്ഷക്കാരില്‍ നിന്നും നീതിയുടെ പക്ഷത്തേക്ക് അല്പം ഒഴുക്കുമുണ്ടായി. അനീതിക്കാര്‍ ഇവരെ തീവ്രവാദികളും നക്സ്...

ഒരു സ്റ്റോറി കഥ :

ഹല്ലോ ,   എന്‍റെ പേര് രഞ്ജിത്, സ്കൂളില് 8 പഠിക്കുമ്പൊളാണ് അതു നടന്നത്... അസംബ്ലിക്ക് വന്ന എല്ലാവരൊടും പ്രിന്‍സിപ്പാള് ലൈനായി നില്‍ക്കാന് പറഞ്ഞു. ഞാന് വെഗംതന്നെഎന്റെ ലൈനിന്റെ അടുത്തുപൊയിനിന്നു. പെണ്‍പിള്ളേരുടെ ഇടയില് നിന്ന എന്നെ മാഷ് ഒരുപാട് തല്ലി…. ഇവളാണ് എന്‍റെ ലൈനെന്ന് ഞാന് ഒരുപാട് കരഞ്ഞു പറഞ്ഞു..എന്നിട്ടും എന്നെ തല്ലി…… ഞാന്‍ ചെയ്തത് തെറ്റാണ്ണൊ.. അന്നു ഞാന്‍ സത്യംചെയ്തു ഇനി എന്‍റെ ജീവിതത്തില് ഒരു കാമുകി ഇല്ലാന്ന്...പിറ്റേ ദിവസം തന്നെ ഞാന്‍ അവളെ കൂട്ടി അമ്പലത്തില്‍ പോയി കല്യാണം കഴിച്ചു. ഞാന്‍ ആരാ മോന്‍...ഇനി മാഷ് എന്നെ എന്ത് ചെയ്യും എന്ന് കാണാമല്ലോ. സ്നേഹത്തോടെ രഞ്ജിത്

ഞാന്‍ പ്രണയിച്ച ഗ്രാമം.[ഓര്‍മ്മകള്‍]

[ വെച്ചൂച്ചിറ പോളിയിലെ ഓര്‍മ്മകള്‍ GPTV group ] വാശിയുള്ള പ്രണയങ്ങളും ഇല്ലാത്തതും മുളയ്ക്കും മുന്‍പേ ഇല്ലാതാകുന്നതും ഒക്കെ ആയ പ്രണയങ്ങളുടെ കഥകള്ക്കാന് കലാലയം കൂടുതലും സാക്ഷിയാകുക.വിദ്യാഭ്യാസത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ എല്ലാവരെയും പോലെ കരിയര്‍ മുന്നില്‍ കണ്ടു എഞ്ചിനീയറിംഗ് എന്ട്രന്‍സ് എഴുതി ഞാനും. പക്ഷെ ആ വര്ഷം എന്തോ കേസും നൂലാമാലകള്മായി റിസള്‍ട്ട്‌ വരാന്‍ കാലതാമാസമെടുത്തു. എന്ന് വെച്ച് റിസള്‍ട്ടും നോക്കിയിരുന്നാല്‍ അധ്യന വര്ഷം തന്നെ നഷ്ടപെടുമെന്നു കരുതി ഒടുവില്‍ പോളിടെക്നിക്കില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയി. എന്തായാലും ഗവണ്മെന്റ് പോളിടെക്നിക് വെചൂചിറയില്‍ എത്തപ്പെട്ടു. അത്യാവശ്യം ദൂരമുണ്ട് നാട്ടില്‍ നിന്നും, പക്ഷെ പ്രകൃതി ഭംഗിയില്‍ മുങ്ങിയിരിക്കുന്ന യാത്രാനുഭാവമായിരുന്നു അടൂര്‍ പത്തനംതിട്ട റാന്നി വെച്ചൂച്ചിറ റൂട്ട്. മല കയറുംതോറും തണുപ്പേറി വന്നു. പക്ഷെ കോളേജ് കണ്ടപ്പോള്‍ ഇത് വരെ പഠിച്ച സ്കൂളും കോളജും പോലെയല്ല, തീരെ ഭംഗിയില്ലാതെ, വിസ്ഥാരമോ അല്ലെങ്കില്‍ ഇത്രെയും കുട്ടികളെ പഠിപ്പിക്കാനുള്ള സൌകര്യമോ ഇല്ലാത്ത ഒരു കെട്ടിടം..! ബസ്സില്‍ കൂടെയുണ്ടായിരുന്നു ഒന്ന് രണ്ടു പെണ്‍കു...

എന്റെ സൌഹൃദങ്ങള്‍ (ഈ മഴ തോരാതിരിക്കട്ടെ)

ഒരുപാട് പേര്‍ കുറിച്ചിട്ടതും വരച്ചു കഴിഞ്ഞതുമാണ് സൌഹൃദങ്ങള്‍. എന്നാലുമുണ്ട് ഓരോരുത്തര്‍ക്കും പറഞ്ഞു തീര്‍ക്കാനാകാത്ത അത്ര ആത്മ ബന്ധങ്ങളുടെ കഥകള്‍. എപ്പോഴൊക്കെയോ പലതും മനസ്സില്‍ കുറിച്ചിട്ടിരുന്നു. അത് വെള്ള തുള്ളികള്‍ കണക്കെ ഇറ്റു പോകുകയും   ചെയ്യും. എന്നാലും എപ്പോഴെന്കിലും ഫേസ് ബുക്കിലോ ബ്ലോഗ്ഗിലോ കുറിച്ചിടുമായിരുന്നു. മിക്കതും യാത്ര വേളകളില്‍ ഓര് ‍മകളില്‍ തട്ടിയുണര്‍ന്ന ഏതെന്കിലും സംഭവങ്ങളായിരിക്കും.   ജീവിതം അത് ഒരു പ്രത്യേക വഴിതിരിവിലെതുമ്പോള്‍ അല്ലെങ്കില്‍ ചില നിമിഷം അതൊരു ഭാരമായി തോന്നുമ്പോള്‍ അതുമല്ലെങ്കില്‍ എപ്പോഴെന്കിലും തനിചാക്കപ്പെടുന്നതായി തോന്നിയാല്‍ അപ്പോളൊക്കെ ഓടിയെത്തും പഴയ സുഹൃത്തുക്കള്‍. ഇനിയും പറഞ്ഞു തീരത കഥകളും കേട്ട് മടുക്കാതാ കവിതകളുമായി അവരോടു ഒത്തുകൂടാന്‍ പിന്നെയും കൊതിയാകുന്നു. ഒരു വട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ തീരാ മോഹമുയരുന്നു. കാലം പക്ഷെ എല്ലാവരെയും പല ദിക്കുകളിലാകിയിരിക്കുന്നു. ചിലര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. പിണങ്ങിയും ഇണങ്ങിയും കുസൃതി കാണിച്ചും ഒക്കെ കടന്നു പോയാ ആ കാലം തിരിച്ചു വരുമോ ഇനിയും. ആ സൌഹൃദങ്ങള്‍ ഇപ്പോഴുമു...

ഇരുതലമൂര്‍ച്ച

[കടപ്പാട് - സീ ആര്‍ ഹരിലാല്‍ നാലാമിടം] പോസിറ്റീവായി ഉപയോഗിക്കപ്പെടാനുള്ള അനേകം സാധ്യതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്ക് സദാ ഒരു ഇരുതല മൂര്‍ച്ചയുണ്ട്. ആള്‍ക്കൂട്ട മനശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു ഇരുതലമൂര്‍ച്ച. ആള്‍ക്കൂട്ടത്തിന്റെ മനസ്സ് എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. യുക്തിയേക്കാളേറെ വികാരങ്ങള്‍ക്കാവും അവിടെ മുന്‍തൂക്കം. ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നുന്ന ഒരു അഭിപ്രായം മുന്നോട്ടുവെക്കപ്പെട്ടാല്‍ ഒരാള്‍ക്കൂട്ടത്തെ എളുപ്പം ഒന്നിലേക്ക് നയിച്ചുകൊണ്ടുപോവാനാവും. നമ്മുടെ നാട്ടിലെ സദാചാര പൊലീസിങിലൊക്കെ കാണാവുന്നത് അതാണ്. ഒരാളെ ഇരയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിന്റെ ശരിതെറ്റുകള്‍ അപ്രസക്തമാവുന്ന അവസ്ഥ. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയെന്നു വിളിച്ച് കല്ലെറിഞ്ഞു കൊല്ലാനുമുള്ള ഒരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെടുക. ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രത്തെക്കുറിച്ചുള്ള എറിക് ഫ്രേമിന്റെ ചിന്തകള്‍ നമുക്ക് അക്കാര്യത്തില്‍ കുറച്ചു കൂടി തെളിച്ചം തരും.   എന്നാല്‍, എറിക് ഫ്രേമിന്റെ ചിന്തകള്‍ വെര്‍ച്വല്‍ ആയ ഒരിടത്തിന്റെ സാധ്യതകളല്ല പരിണിക്ക...

ചുറ്റുപാട് [സിനിമ]

സിനിമയ്ക്ക് നിലവില്‍ സമൂഹത്തില്‍ ഒരു സ്പേസ് ഉണ്ട്. സിനിമ പലപ്പോഴും പറഞ്ഞിരുനത് ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍ തന്നെയായിരുന്നു. പക്ഷെ സാംസ്കാരിക 'കടന്നു കയറ്റങ്ങള്‍' നടന്നപ്പോള്‍ ജീവിതം 'പച്ചക്ക്' പകര്‍ത്താം എന്ന രീതി രൂപപ്പെട്ടു. അപ്പോള്‍ പലരും ചിന്തിച്ചു 'സത്യം അല്ലെ പച്ച മനുഷ്യര്‍ കാട്ടുന്നതും പറയുന്നതും തന്നെയല്ലേ ഇതൊക്കെയെന്നു'. ഇവിടെ നിന്നും നമ ുക്ക് അല്പം മാറി ചിന്തിക്കാം, ഒരു കുട്ടി വളര്‍ന്നു വരുന്നതില്‍ രക്ഷകര്താക്കള്‍ക്ക് വലിയ പ്രാധാന്യം തന്നെയാണ്. ഇതില്‍ മാതാപിതാക്കള്‍ .. കൂട്ടുകാര്‍.. അധ്യാപകര്‍.. ആ കുട്ടിയുമായി നിരന്തരം ഇടപെടാന്‍ സാധ്യതയുള്ള എല്ലാ പേരും പെടും. അപ്പോള്‍ അവനുമായി ദിവസവും സംവദിക്കുന്ന സിനിമയെന്ന മാധ്യമത്തിനും അവന്റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയും. അവിടെ തിന്മകള്‍.. അത് മദ്യമോ, മദിരാഷിയോ എന്തുമാകട്ടെ നായക പരിവേഷതിലാനെന്കില്‍ പെട്ടെന്ന് അവന്‍ സ്വായത്തമാക്കാന്‍ ശ്രമിക്കും. ആരും പകര്തില്ലായെന്നു പറയുന്നത് ഒരു അന്ധന്‍ ആനയെ വര്‍ണ്ണിക്കും പോലെയാണ്. പലരും അതെ വേഷ പകര്ച്ചയില്‍ ആടില്ലെങ്കിലും മനസ്സില്‍ ഒരു ഇടം...

ഒരു ആഗ്രഹം..

ഇവിടെ അതിങ്ങനെ കുറിച്ചിടാന്‍ ആഗ്രഹം.. എന്താണ് ഇസ്ലാം ദൈവിക മതത്തിന്‍റെ സാക്ഷാല്‍ നാമമാണ് ഇസ്ലാം ഇസ്‌ലാം എന്ന വാക്കിന്‍റെ ഭാഷാപരമായ അര്‍ഥം .സമാധാനം എന്നാണ് ഇസ്‌ലാം.. അത്  ഉള്‍കൊണ്ടയാള്‍ മുസ്ലിം എന്നറിയപ്പെടുന്നു. മുസ്‌ലിം എന്നാല്‍ സര്‍വവും ഏകനായ ദൈവത്തിനു സമര്‍പിച്ചവന്‍ എന്നാകുന്നു ഇസ്‌ലാം ഒരു ദേശത്ത്ന്റെയോ രാജ്യത്തിന്‍റെയോ ഏതങ്കിലും പ്രത്യേഗ കാല ഘ ട്ടതിന്റെയോ പ്രത്യാഗ ജന വിഭാഗത്തിന്‍റെ യോ മതമല്ല ആ മതത്തെ ഏകനായ പ്രപഞ്ച നാദനിലെകല്ലാതെ മറ്റൊരാളിലെകും ചേര്‍ത്ത് പറയാന്‍ പാടില്ല. ചിലര്‍ ഇസ്ലാമത സ്ഥാപകനായി മുഹമ്മദ്‌ നബിയെ പരിജയ പെടുതാറുണ്ട്‌ അത് സത്യത്തോട് യോജിച്ചതല്ല എന്നറിയിക്കട്ടെ മുഹമ്മദ്‌ നബി ഇസ്ലാമതത്തിന്റെ അവസാനത്തെ പ്രവാജാകനും അതിന്‍റെ പ്രബോതകനും ആമതത്തിന്റെ പൂര്തീകരനതിനായ്‌ ദൈവത്താല്‍ നിയോഗിതനായ അവസാന ദൂതനും ആകുന്നു അദേഹം ഇസ്ലാമിനെ പരിപൂര്‍ണമായി ഉള്‍ക്കൊണ്ട്‌ ജീവിതം നയിച്ച മഹാനാണ് മാത്രമല്ല അവിടുന്ന് ലോകാവസാനം വരെയുള്ള ജനതയ്ക്ക് മാതൃകയും വഴി കാട്ടിയും ആകുന്നു അവിടുന്ന് ഇസ്ലാമത ത്തിന്‍റെ സ്ഥാപകനായി വാതിച്ചിട്ടില്ല ഇസ്‌ലാം ആതിമ മനുഷ്യന്‍ മുതലങ്ങ...

നേരുകള്‍

ഒരു ഏഴാം ക്ളാസ്സുകാരന് അത്രയ്ക്ക് മോഹങ്ങളൊന്നും ഇല്ലായിരുന്നു. പതിവ് പോലെ സ്കൂളില്‍ പോകാതിരിക്കാനുള്ള അടവുകള്‍ പയറ്റി പല്ല് വേദനയാണെന്നും പറഞ്ഞു അന്നും ക്ളാസ് മുടക്കി. പക്ഷെ എന്ത് ചെയാന്‍, വാപ്പ ഇല്ലാത്ത ദുഖം അറിയിക്കാതെ വളര്‍ത്താന്‍ ആ ഉമ്മ ഒരു പാട് കഷ്ടപ്പെടുന്നുണ്ട്. അപ്പൊ വീണ്ടും സ്കൂളില്‍ പോകും. എന്തായാലും തട്ടീം മുട്ടീം, വാര്‍ഷിക പരീക്ഷ ഇങ്ങെത ്തി. ഇനീപ്പോ എന്താണിപ്പോ എഴുതുക. ജയം അല്പം അകലയെയായിരുന്നു. കയ്യെത്തിപ്പിടിക്കാന്‍ ഒരു വര്ഷം കൂടി കടമെടുത്തു - ആയുസ്സില്‍ നിന്നും. അങ്ങിനെ വീണ്ടും അതെ ക്ലാസ്സില്‍, പക്ഷെ ഭയങ്കര നാണം ഉണ്ടിപ്പോള്‍. ക്ലാസ്സില്‍ പയ്യെ ആണ് കയറി വന്നതെങ്കിലും, പിറകിലെ ബെന്ചിലിരുന്നവരെ കണ്ടപ്പോള്‍ കണ്ണ് തള്ളി പോയിട്ടുണ്ടാകും. എല്ലാരുമുണ്ടെല്ലോ, അപ്പൊ ആ കൊച്ചു പ്രദേശത്തിന്റെ അനുഗ്രഹമായിരിക്കും ഈ തോല്‍വി..!   ഇത്തവണ എന്താന്നറിയില്ല, വിഷയങ്ങളില്‍ ഒക്കെ ഒരു അവഗാഹം ഉള്ള പോലെ, രണ്ടാം വര്ഷം അത് തന്നെ പടിക്കുന്നോണ്ടായിരിക്കാം. എന്തായാലും പഠനം അവന്‍ പോലുമറിയാതെ അങ്ങിനെ നടന്നു. അപ്പോഴും നാട്ടുകാര്‍ക്ക് കുരുതംകെട്ടവാന്‍ തന്നെ. ഒരു വിധം വേനല്‍ പരീക്ഷ ഇങ്ങെത...

വേഷങ്ങള്‍

അവന്‍ നന്നേ കറുത്തിട്ടായിരുന്നു, ഒപ്പം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും. ഒരു പാട് അലഞ്ഞു. അപ്പോളാണ് ഒരു സുഹൃത്ത്‌ വന്നു പറയുന്നത്. പുതിയ ഷോപ്പിംഗ്‌ മാളില്‍ ആളുകള്‍ കൂടുന്നിടത്ത് ഒരു ചെറിയ വേഷം കെട്ടി നിന്നാല്‍ എണ്ണൂറ് രൂപ ലഭിക്കുമെന്ന്. അവന്റെ കണ്ണുകളില്‍ സന്തോഷം, വിശന്നാണേലും അത് കഴിഞ്ഞു വീട്ടില്‍ ചെന്നിട്ട് അമ്മയ്ക്കൊപ്പം ഇരുന്നു വയര് നിറയെ ആഹാരം കഴിക്കാമേല്ലോയെന്നോര്‍ത്ത്. അങ്ങിനെ പറഞ്ഞുറപ്പിച്ച പ്രകാരം അവന്‍ ആ രൂപത്തില്‍ കയറി! ആകെ ഇരുട്ടാണ്. അതിന്റെ ഒരു ഭാഗത്ത്‌ അല്പം ശ്വാസം വിടാനും കണ്ണുകളുടെ ഭാഗത്ത്‌ പുറത്തേക്കു കാണാന്‍ തക്ക രീതിയിലും ചെറിയ ദ്വാരങ്ങള്‍ ഉണ്ട്. എന്തായാലും കണ്ണാടിയില്‍ കണ്ടപ്പോള്‍ അവനു തന്നെ ഒരാശ്ചാര്യം ! കറുത്ത് മെലിഞ്ഞു കണ്ണുകള്‍ കുഴിഞ്ഞ താന്‍ കയറിയപ്പോള്‍ ഇതിനു ഇത്രെയും ഭംഗിയോ എന്ന്. അവന്‍ താഴത്തെ നിലയിലേക്ക് ജനങ്ങള്‍ കൂടുന്ന ഭാഗത്തേക്ക്‌ വന്നു നിന്ന്. അവന്‍ അതിശയിച്ചു നില്‍ക്കെ കുറെ കുട്ടികള്‍ ആര്‍ത്തു ചിരിച്ചു അവന്റെ അടുക്കലേക്ക് ഓടിയടുക്കുന്നു. ഒരു പക്ഷെ അവന്റെ കണ്ണ് നനഞ്ഞിട്ടുണ്ടാകും, ഇത്രെയും വിരൂപനെന്നു ധരിച്ച എന്നെയാണോ ഇവര്‍ ഇത്രേ സ്നേഹത്തോട...

എന്റെ വിപ്ലവം

എന്റെ ആവിഷ്കാര സ്വാതന്ത്ര്യം (എന്നെയും ചോദ്യം ചെയ്യപ്പെട്ടു):   വിഡ്ഢിത്തരങ്ങള്‍ എന്ന് ചില തത്വസംഹിതകളെ തള്ളി പറയുമ്പോളും നമ്മളൊക്കെ പലതരം തത്വസംഹിതകളില്‍ കഴിയുന്നവര്‍ തന്നെയാണ്. ചുരുക്കത്തില്‍ സത്യാസത്യ വിവേചനത്തിന്റെ പൂര്തീകരണമായി എനിക്ക് എന്റെ ഗ്രന്ഥമുണ്ട്. ആരോഗ്യകരമായ വിശകലനങ്ങളും, സംവാദങ്ങളും, സമരങ്ങളും അധര്‍മ്മതിനെതിരിലുള്ള ധര്‍മ്മത്തിന്റെ പോരാ ട്ടം തന്നെ ആയിരിക്കും. ചരിത്രം എന്നെങ്കിലും നിര്‍ണ്ണയിക്കും എല്ലാത്തിന്റെയും വാസ്തവം.   സ്നേഹവും, സമത്വവും, നീതിയും ഒരു വശത്തും ആവിഷ്ക്കാരസ്വാതന്ത്ര്യം, സദാചാര പോലിസിംഗ് തുടങ്ങിയവ മറുവശത്തും നിര്‍ത്തി ഭിന്നതയും അസഹിഷ്ണുതയും ഉണ്ടാക്കുന്നതിലും നല്ലത് എല്ലാത്തിനെയും നമുക്ക് നന്മയില്‍ ഉള്‍ക്കൊണ്ട്‌ പരസ്പരം സ്നേഹിക്കാം. സത്യമാണെങ്കില്‍ നമുക്ക് എപ്പോഴും കൈ കോര്‍ക്കാം. അധികാരത്തിന്റെ മട്ടുപ്പാവില്‍ എത്താന്‍ ജനങ്ങളില്‍ പകയുടെയും വിദ്വേഷത്തിന്റെയും വിത്ത് പാകാതെ നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കണം. അതിനു എല്ലാവരും ഉപയോഗിക്കുന്ന "വിശാലതയിലേക്ക്" സ്വയം എത്തേണ്ടതുണ്ട്.   എല്ലാവരുടെയും തൃപ്തിയില്‍ എന്റെ ജീവിതം മറുപടി പറയുമോ എന്...

നൂല് പൊട്ടിയ പട്ടം..

അവളോട്‌ പ്രേമമോന്നും തോന്നിയിട്ടില്ലായിരുന്നു. പക്ഷെ കാമ്പസ്‌ ലോകത് എല്ലാവരും പ്രേമിച്ചു നടക്കുന്നത് പോലെ തോന്നിയത് കൊണ്ടോ, അല്ലെങ്കില്‍ വെറുതെ ആരോ പ്രകോപിപ്പിച്ചത് കൊണ്ടോ എപ്പോഴോ എന്നിലും അത് പോലെ ഒന്ന് നാമ്പിട്ടു. എവിടുന്നു ചങ്ങായി, നമ്മളെയൊക്കെ ആരു പ്രേമിക്കാന്‍. പ്രേമത്തിന് ഒരു പാട് നിര്‍വ്വചനങ്ങള്‍ ഉണ്ടെങ്കിലും, ഈ പെമ്പിള്ളേര്‍ ഒരു തരം ഇരട്ട സ ്വഭാവത്തില്‍ ആയിരുന്നുവെന്ന് ആയിടക്ക് ഒരു പത് രത്തില്‍ നിന്നും വായിച്ചിരുന്നു. ജീവിതത്തിന്റെ വേറിട്ട വഴികളിലൂടെയാണ് സ്വതവേ ഞങ്ങള്‍ ചെക്കന്മാരും നടക്കുക. ഓരോന്നിലും "ത്രില്‍" കണ്ടെതുന്നതിനായിരുന്നു മത്സരങ്ങളും. അങ്ങിനെ വെള്ളമടിക്കാത്തവര്‍ പോലും വെള്ളമടിച്ച് തുടങ്ങി. ഹോസ്റ്റല്‍ റൂമില്‍ ഒരിക്കല്‍ കിടക്കുന്നതിനു മുന്‍പായി എന്റെ സുഹൃത്ത്‌ എന്നോട് ലാതിയടിക്കവേ എന്റെ ഹൃദയത്തില്‍ ഒരു ഗ്രീന്‍ സിഗ്നല്‍ ഇട്ടു, എന്നിട്ട് പറഞ്ഞു നിനക്കും ഒന്ന് പ്രേമിച്ചു കൂടെയെന്നു. ഓ.. തളരാനുള്ളതല്ലെങ്കിലും മനസ്സില്‍ ആകെ ഒരു വേവലാതി. കാരണം ഉണ്ട്, എപ്പോഴോ മനസ്സില്‍ ഒരു പെണ്‍കുട്ടിയുടെ മൃദു സ്വരവും, പുഞ്ചിരിയും, സൌമ്യമായ പെരുമാറ്റവും വല്ലാതെ ആകര്...

ഈയാം പാറ്റകളുടെ കൂട്ടുകാര്‍

കരിയിലയും മണ്ണാങ്കട്ടയും കൂടി കാശിക്കു പോയ പോലെയാണ് ഇലക്ഷന്‍ പ്രചരണം. ഒരു പക്ഷം മറു പക്ഷത്തെ പ്രതിപക്ഷ ബഹുമാനം പോലും കൊടുക്കാതെ നിലത്തിട്ടു ചവിട്ടി മെതിക്കും. അന്നേരം പുങ്കവന്മാര്‍ക്ക് സാധാരണക്കാരന്റെ പ്രശ്നം സ്വന്തം "കീശയുടെ" പ്രശ്നമായി മാറുന്നു. അവര്‍ വാ തോരാതെ കോരന് കഞ്ഞി കിട്ടാനായി വാദിക്കും. അഴിമതിയുടെ ചുരുളുകള്‍ പ്രതിപക്ഷത്തെ ചൊടിപ്പിക്കാനായി നിവര്‍ത്തും. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി തീവ്രവാദികളെന്നു പറഞ്ഞു കഴിയുക കൂടി ചെയ്‌താല്‍ എല്ലാം ശുഭം. അന്നവും പിന്നെ തീവ്രവാദത്തിനെതിരില്‍ കുറച്ചു വെടിയും കഴിഞ്ഞാല്‍ ഇലക്ഷന്‍ കൊഞ്ഞണം പൂര്‍ത്തിയായി. ഭരണങ്ങാനത്ത് എത്തിയാല്‍ പിന്നെ "ടൈം" ഉണ്ടാകുകേല. വന്‍കിട "കുത്തകകള്‍" പിന്നെ അരികിലും, കൊരന്മാര്‍ പെരുവഴിയിലും. നിവര്തിയത് പഴയ പോലെ ചുരുട്ടും, തീവ്രവാദ വേട്ടയുടെ പേരില്‍ കുറെ പേര്‍ ജയിലില്‍, കോരന് കുമ്പിളില്‍ തന്നെ കഞ്ഞി അങ്ങിനെ മഴയത്ത് അവര്‍ കാശിക്കു പോയത് പോലെയായി. ജനം, അവര്‍ ഇത്തിരി പോലും ആയുസ്സില്ലാത്തവരുടെ കൂട്ടുകാരായി വീണ്ടും വഞ്ചിക്കപെടുന്നു.

മാനസം

ജീവിതത്തിനു  ഓരോരുത്തരും ഓരോ അർഥങ്ങൾ  ആണ് കൊടുത്തിട്ടുണ്ടാകുക. എനിക്കും അങ്ങിനെ തന്നെ, പക്ഷെ ഓരോ ഘട്ടത്തിലും ആ അർഥങ്ങൾ മാറി  കൊണ്ടിരുന്നു.  സ്കൂളും,കോളേജും  കഴിഞ്ഞു  ജീവിതത്തിന്റെ കനൽ വഴിയിലേക്ക്  കാലെടുത്തു  വെയ്ക്കുമ്പോൾ ഉണ്ടായിരുന്ന സ്വപ്നങ്ങളും ചിന്തകളും ഒരുപാടൊരുപാട് മാറിയിരിക്കുന്നു.  ഒത്തിരി സന്തോഷങ്ങളും ദുഖങ്ങളും വന്നു പോയിരിക്കുന്നു. അപ്രതീക്ഷിതമായ  മാപ്പു പറച്ചിലുകളും -  പിന്നെയും കാലം കരുതി വെച്ച ശാപങ്ങളും - അറിയില്ല  സങ്കടങ്ങളുടെ ഒരു പെരുമഴ തന്നെ  ആയിരിക്കുന്നു ജീവിതം ! സ്വത്തെന്ന് പറയാൻ മക്കൾ മാത്രം. പക്ഷെ സ്വന്തം പകുതിയായ ഭാര്യ തന്നെയാണ് സത്യത്തിൽ മുന്നോട്ടു പോകാൻ ഒരു തിരി. അത് പക്ഷെ ഈഗോയുടെ ഈ കാലത്തു ആർക്കും കാണാൻ കഴിയില്ലല്ലോ. സാമൂഹിക മാധ്യമങ്ങളും മൊബൈലും ജീവിതത്തെ ചില്ലറയൊന്നുമല്ല പരിക്കേൽപ്പിച്ചത്. വീടും സ്ഥലവും പിന്നെ ഒരു കടയും, അതൊക്കെ വന്നും, ചിലതിനു  കുറവും സംഭവിച്ചിരിക്കുന്നു. ബന്ധങ്ങളും, സൗഹൃദങ്ങളും കൂടുകെയോ  ചെയ്തിരിക്കുന്നു. ഞാൻ എന്നിലേക്ക്‌ മാത്രം ഒതുങ്ങുവാൻ ശ്രേമിച്ചു. ഇല്ല, ഞാനും അവളു...

അവള്‍

ഞാന്‍ അവളെ ആദ്യമായി അറിയുന്നത് മനിഷിന്റെ കാമുകി എന്ന നിലയ്ക്കാണ്. അവനായിരുന്നു എനിക്ക് അവളുടെ ഇമെയില്‍ ഐ ഡി തന്നത്. അവന്‍ ആവശ്യപെട്ട പ്രകാരം ഞാന്‍ അവള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു, "മനിഷ് നിങ്ങളെ കുറിച്ച് ഒരു പാട് പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ സുഹൃത്താകാന്‍ ആഗ്രഹിക്കുന്നു."   പിന്നെ നമ്മള്‍ സ്ഥിരമായി ഫേസ് ബുക്ക്‌ ചാറ്റില്‍ സംസാരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വളരെ ഫോര്‍മല്‍ ആയിട്ടെ സംസാരിചിരുന്നുള്ളൂ. പഠനവും അത് പോലെയുള്ളതുമായ വിഷയങ്ങള്‍. പിന്നെ പിന്നെ അവളെ പറ്റി കൂടുതല്‍ അറിയാനും പരിചയിക്കാനും സാധിച്ചു. അവള്‍ നീളമുള്ള കുതിര വാല്‍ പോലെ മുടി കെട്ടി വെയ്ക്കുന്ന, കറുത്ത കണ്ണുകളുള, ചുണ്ടില്‍ ലിപ്സ്റ്റിക് ഇടാത്ത സൌന്ദര്യ വര്‍ദ്ധക കാര്യങ്ങളില്‍ അധികം ശ്രദ്ധിക്കാത്ത ആളാണെന്ന് മനസ്സിലായി. പേര് ശില്പ. സല്‍വാര്‍ കമ്മീസം ദുപ്പട്ടയും ധരിക്കുന്ന അവള്‍ ക്ലാസ്സ്‌ റൂമില്‍ വളരെ അടുക്കും ചിട്ടയോടും അസ്സൈന്മെന്റ്സ് ഒക്കെ കൃത്യമായി ഫയല്‍ ചെയ്തു വെയ്ക്കുന്ന ഒരു പുസ്തക പുഴുവാണെന്ന് ധ്വനിപ്പിച്ചു. അവളുടെ മാതാപിതാക്കള്‍ക്ക് അവള്‍ നാണം കുണുങ്ങിയും ആണ്‍കുട്ടികളോട് അധികം ഇടപെടാ...

കൂലിയെഴുത്തുകള്‍

ജീവനില്ലാത്ത എഴുത്തും ജീവനുളള ജീവിതങ്ങളും   മതമുളള ജീവിതങ്ങളും മതമുളള സേവകരും   ബോധമില്ലാത്ത മണ്ഡലങ്ങളും ബോധമുളള തെറ്റുകളും   ആട്ടിയോടിക്കപ്പെടുന്ന പാവങ്ങളും ആട്ടിപ്പായിക്കുന്ന പാപികളും   വേട്ടചെയ്യപ്പെടുന്ന ഇരകളും വേട്ടചെയ്യുന്ന കാട്ടാളന്‍മാരും   അവകാശമുള്ള കമ്മീഷനും അവകാശമില്ലാത്ത മനുഷ്യരും   നീതിയില്ലാത്ത ഭരണകൂടവും നീതിതേടുന്ന ഇരകളും   വിഴുങ്ങുന്ന സാമ്രാജ്യവും വിശക്കുന്ന മൂന്നംലോകവും   കൂലികൊടുക്കുന്ന കോര്‍പ്പറേറ്റും കൂലിയെഴുതുന്ന കാളഗൂടവും   ഇനിയും ഉയരാത്ത ചിന്തകളും ഇനിയും നനയാത്ത കണ്ണുകളും   മാനുഷികമേതുമില്ലാതെ അലറുയുന്ന ഹൃദയങ്ങളും മാനുഷികമോതുവാന്‍ അലയുന്ന വിപ്ലവങ്ങളും   എങ്ങുമെത്താതെ ഒടുവില്‍ മണ്ണില്‍ വീഴുന്നിതാ ജീവിതം!!

തേടുന്നവര്‍

അവള്‍ പറയുമ്പോള്‍ എനിക്ക് വേദനയുണ്ടായിരുന്നില്ല, കാരണം ശീതികരിച്ച മുറികളില്‍ നിനും ഉയരുന്ന ആവലാതികള്‍ പത്ര താളുകളിലെ ഏതെന്കിലും ഒരു കോളത്തില്‍ ഒതുങ്ങതെയുള്ളൂവെന്നു അറിയാം. പക്ഷെ ഇത്തവണ അങ്ങിനെ ആയിരുന്നില്ല. ഒന്നല്ല ഒരു പാട് പേര്‍, അവരുടെ അനുഭവം പങ്കു വെയ്ക്കുന്നു. അതും കണ്ണീരില്‍ നമ്മളെയും തള്ളിയിട്ടു കൊണ്ട്. നമ്മള്‍ മനുഷ്യരാണോ എന്ന് സ്വയം ചോദിച്ചു പോകുമാര് അവരുടെ വേദനകള്‍ നിരത്തുകായണവര്‍. പക്ഷേന്കില്‍ ഈ വേദന പോലും മിക്കപേരും വിറ്റ് കാശാക്കുന്നു എന്നത് സമൂഹത്തിന്റെ ജീര്‍ണ്ണതയുടെ ഏറ്റവും വലിയ തെളിവാണ്. സമാധാനം തേടി അവര്‍ ചെന്നെത്തുന്നത് പലതരം ചതികളില്‍ ആണ്. ചിലര്‍ മദ്യത്തിലും, മറ്റു ചിലര്‍ വേശ്യാലയത്തിലും, ചിലര്‍ ആള്‍ ദൈവങ്ങളുടെ കിടപ്പറയില്‍ പോലും എത്തുന്നു. പക്ഷെ ഇതിനൊക്കെ ചില നാമകരണങ്ങള്‍ ചെയ്യുന്നതോടെ സാമൂഹിക വിപത്തുകള്‍ "പൊതിക്കുള്ളിലാക്കുന്നു". പലരുടെയും തുടക്കവും ഒടുക്കവും പലതാണെലും വേദനകള്‍ ഏതാണ്ട് ഒന്നായിരുന്നു. അതില്‍ നിന്നും ഒരാളിലേക്ക് മാത്രം ഒന്ന് നോക്കിയേക്കാം.   എന്തായാലും അവളും അങ്ങിനെ ഒരു ഇരയായി പോയി. പക്ഷെ അവളിലെ നന്മ എപ്പോഴോ ഉണര്‍ന്നു പ്രവര്‍ത...

ഞാന്‍ ഇവിടുന്നു തുടങ്ങുന്നു..

നിറക്കൂട്ടുകള്‍ ഒന്നും ഇല്ലാത്ത ലോകത്ത് നിന്നും, വര്‍ണ്ണാഭമായ പ്രകൃതിയെന്ന ലോകെതെക്ക് പറിച്ചു നട്ടപ്പോള്‍ മനസ്സ് എന്നത് എന്തെന്ന് പോലും അറിഞ്ഞിരുന്നില്ല. മങ്ങിയ കുറെ കാഴ്ചകള്‍ മാത്രം. പിന്നീടെപ്പോഴോ ശബ്ദങ്ങള്‍ കേള്‍ക്കാനും കൂടെ ഉള്ളവരെയൊക്കെ അറിയാനും തുടങ്ങി. ആദ്യ നാളുകളില്‍ പിച്ച വെച്ച് നടക്കുമ്പോള്‍ കൂടെ ആരൊക്കെയോ ഉണ്ടായിരുന്നു. സങ്കടങ്ങള്‍ അറിയാതെ പക്ഷെ സന്തോഷം മാത്രം പേറി കുറെ കാലം. പക്ഷെ പ്രകൃതിയിലെ വികൃതികള്‍ അതേറ്റു വാങ്ങാതെ നിവര്‍ത്തിയില്ല. അങ്ങിനെ ഓര്‍മയില്‍ ഇടം നേടിയ സംഭവങ്ങളും മറ്റും നടന്നു. ആശാന്‍ പള്ളികൂടവും, സ്കൂളും, ഓത്തു പള്ളിയും, കുറെ നല്ല കൂട്ടുകാരും. കളികളും, അക്ഷരാഭ്യാസവുമായി അങ്ങിനെ മറ്റൊരു ലോകം. ആകാശവും അതിന്റെ നീലിമയും, രാത്രിയിലെ നക്ഷത്രങ്ങളും കിളികളും ഒക്കെ കൂട്ടുകാരായിരുന്നു. ബാലരമയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും കൂടെയുണ്ടായിരുന്നു. ആദ്യമായി ഒരു "കാര്‍ട്ടൂണ്‍" കണ്ടത് ഓര്‍മയില്‍ എവിടെയോ തങ്ങി നില്പുണ്ട്. ടോം ആന്‍ഡ്‌ ജെറി അതും കാസെറ്റ്‌ പപ്പയുടേയും, ടിവിയും വി സി പി യും പപ്പയുടെ ജ്യേഷ്ടന്റെയും. അത് കാണാനായി അവരുടെ വീട്ടിലേക്കു പോക...